കാസര്‍കോട് ജില്ലയില്‍ വികസനക്കുതിപ്പ്; തെക്കില്‍-പെരുമ്പളക്കടവ്-കാസര്‍കോട് ബൈപ്പാസ് വരുന്നു, 55.27 കോടി രൂപ അനുവദിച്ചു, ഗതാഗതക്കുരുക്ക് അഴിഞ്ഞേക്കും

കാസര്‍കോട്: (www.kasargodvartha.com 02.11.2018) കാസര്‍കോട് ജില്ലയില്‍ വികസനക്കുതിപ്പ്. തെക്കില്‍-പെരുമ്പളക്കടവ്-കാസര്‍കോട് ബൈപ്പാസ് റോഡിന് 55.27 കോടി രൂപ അനുവദിച്ചതായി കെ കുഞ്ഞിരാമന്‍ എം എല്‍ എ അറിയിച്ചു. നാഷണല്‍ ഹൈവേ വഴിയുള്ള യാത്രാക്കുരുക്ക് ഒരു പരിധിവരെ ഒഴിവാക്കാന്‍ ഇത് സഹായകമായേക്കും. ജില്ലയുടെ പ്രധാന നദിയായ ചന്ദ്രഗിരി പുഴയുടെ ഓരത്ത് കൂടി പുഴയെ തൊട്ടറിഞ്ഞ് ടൂറിസം പ്രാധാന്യത്തോടുകൂടിയുള്ള റോഡാണ് നിര്‍മിക്കുക.
55.27 Cr allowed for Thekkil-Perumbalakkadavu-Kasaragod Bypass, Kasaragod, Bypass, Perumbala, News.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ (2016-17) കെ കുഞ്ഞിരാമന്‍ എം എല്‍ എ ഇടപെട്ട് കിഫ്ബിയില്‍ പ്രൊജക്റ്റിനായി 20 കോടി രൂപ വകയിരുത്തിയിരുന്നു. പ്രവൃത്തി ചെയ്യുന്നതിന് 2017 ജൂലൈ 10 ന് പ്രാഥമിക ഭരണാനുമതിയും നല്‍കിയിരുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ് ഡെവലപ്‌മെന്റ് കോര്‍പറേഷനെ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി (SPV) നിയമിച്ച് ഉത്തരവ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഡി പി ആര്‍ തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ തയ്യാറാക്കിയ 55.27 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് കിഫ്ബി ഡയറക്ടര്‍ അനുമതി നല്‍കിയിട്ടുള്ളത്.

4.5 കി.മീ നീളമാണ് ബൈപ്പാസിനുള്ളത്. 12 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മ്മിക്കുന്നത്. ആരാധനാലയത്തിനടുത്ത് 10 മീറ്ററാക്കി ചുരുക്കും. ഏഴ് മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്ങോട് കൂടി രണ്ട് ലൈനായി നിര്‍മ്മിക്കുന്ന റോഡിന് ഇരുവശത്തും ഡ്രൈനേജ്, കേബിള്‍, വാട്ടര്‍പൈപ്പ്, സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍ എന്നിവയ്ക്കായി 1.5 മീറ്റര്‍ വീതിയില്‍ അണ്‍ പേവഡ് ഷോല്‍ഡര്‍ നിര്‍മ്മാണം, നടപ്പാത നിര്‍മ്മാണം എന്നിവക്കായാണ് ബാക്കി സ്ഥലം ഉപയോഗിക്കുന്നത്. റോഡ് നിര്‍മ്മാണത്തിനായി 33 കോടി രൂപയും ബാക്കി തുക ഭൂമി ഏറ്റെടുക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്.

റോഡ് നിര്‍മ്മാണത്തിനായി 1373 സെന്റ് ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. ഇതില്‍ 30-ഓളം വീടുകളും ഉള്‍പ്പെടും. പ്രദേശവാസികളുടെ അകമഴിഞ്ഞ സഹകരണവും ജില്ലാ ഭരണ കൂടത്തിന്റെ അതിവേഗ ഇടപെടലും ഉണ്ടായാല്‍ മേല്‍ ബൈപ്പാസ് റോഡ് എത്രയും വേഗം യാഥാര്‍ഥ്യമാക്കാനാവുമെന്ന് എം എല്‍ എ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇതിനായി ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ചെയര്‍മാനായും, മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ എ നാരായണന്‍ നായര്‍ കണ്‍വീനറായും നേരത്തേ തന്നെ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ യോഗം വിളിച്ച് ചേര്‍ത്ത് തുടര്‍ നടപടിപടികളുമായി അടിയന്തിരമായി മുന്നോട്ട് പോകുമെന്നും ഇതിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും കെ കുഞ്ഞിരാമന്‍ എം.എല്‍.എ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: 55.27 Cr allowed for Thekkil-Perumbalakkadavu-Kasaragod Bypass, Kasaragod, Bypass, Perumbala, News. 
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?