മണ്ഡല മകരവിളക്ക് ഉത്സവത്തിനു ശബരിമലയിലെത്താന്‍ ബുക്ക് ചെയ്തിരിക്കുന്നത് 550 ല്‍ അധികം യുവതികള്‍
തിരുവനന്തപുരം: (www.kvartha.com 09.11.2018) മണ്ഡല മകരവിളക്ക് ഉത്സരത്തിനു ശബരിമലയിലെത്താന്‍ 550ല്‍ അധികം യുവതികള്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തതായി പോലീസിന്റെ റിപ്പോര്‍ട്ട്. പോലീസ് ഐടി സെല്‍ ശേഖരിച്ച കണക്ക് ഡിജിപിക്കു കൈമാറി.
വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം ആകെ മൂന്നര ലക്ഷം പേരാണ് www.sabarimalaq.com എന്ന വെബ്‌സൈറ്റില്‍ ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത്. ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്കു ദര്‍ശനത്തിനെത്തുന്ന സമയവും ദിവസവും ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ആരംഭിച്ചത് ഒക്ടോബര്‍ 30നാണ്.
കേരളത്തിനകത്തും പുറത്തുമുള്ള 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളുടെ കണക്കാണ് പുറത്തുവന്നത്. എന്നാല്‍ ഇവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മാറിയ സാഹചര്യത്തില്‍ ശബരിമല ദര്‍ശനം കുറ്റമറ്റതാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം കൊണ്ടുവന്നത്. ഇതുവഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങളാണ് ഇത്. ഫോട്ടോയും വ്യക്തിഗത വിവരങ്ങളും അഡ്രസ് പ്രൂഫും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
നിലയ്ക്കലില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് ബുക്കിങ്ങും ദര്‍ശന സമയ തെരഞ്ഞെടുപ്പും ഒരുമിച്ചു ലഭ്യമാകുന്ന തരത്തിലാണു www.sabarimalaq.com വെബ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്. പോര്‍ട്ടലില്‍ കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതോടൊപ്പം ദര്‍ശന സമയവും ലഭിക്കും.
ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ദര്‍ശനം നടത്തുന്നവരുടെ എണ്ണം ഇത്തവണ ഇരട്ടിയാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം 16 ലക്ഷത്തോളംപേര്‍ ദര്‍ശനം നടത്തിയിരുന്നു. ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് ലിങ്ക് തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളിലെ പോലീസ് വെബ്‌സൈറ്റുകളിലും ലഭ്യമാക്കിയിരുന്നു.

Keywords: 550 young women registered for pilgrimage to Sabarimala, Thiruvananthapuram, News, Sabarimala Temple, Religion, Women, Website, Technology, Kerala.
Powered by Info News For You

Comments
Post a Comment