ഞങ്ങള്‍ക്ക് മല കയറണം: അയ്യനെ കാണാന്‍ അനുമതി തേടി 550 യുവതികള്‍


പത്തനംതിട്ട (www.evisionnews.co): ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി തേടി പോലീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് പത്തിനും 50നും ഇടയില്‍ പ്രായമുള്ള 550 യുവതികള്‍. കേരളത്തില്‍ നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടെയാണിത്. ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. കൂടുതല്‍ സ്ത്രീകള്‍ ഇനിയും രജിസ്റ്റര്‍ ചെയ്യുമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ തീര്‍ത്ഥാടനത്തിന് ബുക്ക് ചെയ്തത് മൂന്നരലക്ഷം ആളുകളാണെന്നും പോലീസ് അറിയിച്ചു.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ദിവസവും സമയവും ഓണ്‍ലൈന്‍ ആയി തെരഞ്ഞെടുക്കാനുള്ള സംവിധാനം പോലീസ് ഒരുക്കിയത്. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായും കൂടിയാണ് ഈ സംവിധാനമൊരുക്കിയത്. കെ.എസ്.ആര്‍.ടിസുമായി ഈ പോര്‍ട്ടല്‍ ബന്ധപ്പെടുത്തിയിട്ടുമുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് സംഘപരിവാര്‍ നടത്തുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെ വന്ന സ്ത്രീകള്‍ക്കൊന്നും പതിനെട്ടാം പടിചവിട്ടാന്‍ കഴിഞ്ഞില്ല. എന്നാല്‍ മണ്ഡല കാലത്ത് ദര്‍ശനത്തിന് ഒരുങ്ങി തന്നെയാണ് സ്ത്രീകള്‍.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?