ചക്കരകല്ലിലെ മാല മോഷണക്കേസില്‍ യഥാര്‍ത്ഥ പ്രതി ശരത്ത് പിടിയിലായതോടെ പുറത്തുവരുന്നത് പോലീസിന്റെ അന്വേഷണത്തിലെ ഗുരുതര വീഴ്ചകള്‍; ഗള്‍ഫില്‍ നിന്നും അവധിക്കു നാട്ടിലെത്തിയ താജുദ്ദീന് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പീഡനം, 54 ദിവസം ജയില്‍വാസം, മകളുടെ വിവാഹത്തില്‍ പോലും സംബന്ധിക്കാന്‍ കഴിഞ്ഞില്ല, സഹായകമായത് മുസ്ലിം ലീഗിന്റെ ഇടപെടല്‍
കണ്ണൂര്‍: (www.kvartha.com 21.11.2018) ചക്കരകല്ലിലെ മാല മോഷണക്കേസില്‍ യഥാര്‍ത്ഥ പ്രതി പിടിയിലായതോടെ പുറത്തുവരുന്നത് പോലീസിന്റെ അന്വേഷണത്തിലെ ഗുരുതര വീഴ്ചകള്‍. വടകര സ്വദേശിയായ ശരത്ത് വത്സരാജനെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തത്. നേരത്തെ നിരപരാധിയായ കതിരൂര്‍ സ്വദേശി താജുദ്ദീനെ മാല മോഷണക്കേസില്‍ പോലീസ് അറസ്റ്റു ചെയ്യുകയും ജയിലിലടക്കുകയുമായിരുന്നു.
കുറ്റം നിഷേധിച്ച താജുദ്ദീന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും മുസ്ലിം ലീഗ് പ്രക്ഷോഭത്തിന് തയ്യാറാകുകയും ചെയ്തതോടെ അന്വേഷണം കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദന്‍ ഏറ്റെടുക്കുകയും പ്രതി താജുദ്ദീനല്ലെന്നും യഥാര്‍ത്ഥ പ്രതി ശരത്താണെന്നും കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ചക്കരക്കല്ല് എസ് ഐ ബിജുവിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
പെരളശ്ശേരി സ്വദേശിയായ വീട്ടമ്മയുടെ അഞ്ചരപ്പവന്റെ മാല മോഷ്ടിച്ചുവെന്ന കേസിലാണ് നിരപരാധിയായ താജുദ്ദീനെ പോലീസ് അറസ്റ്റു ചെയ്തത്. പ്രതി സ്‌കൂട്ടറില്‍ സഞ്ചരിച്ച ഭാഗങ്ങളിലെ ദൃശ്യങ്ങള്‍ തെളിവായി നിരത്തി കാണിച്ചായിരുന്നു താജുദ്ദീനെ പോലീസ് പിടികൂടിയത്. സി സി ടി വി സൂക്ഷ്മമായി പരിശോധിച്ചതോടെയാണ് യഥാര്‍ത്ഥ പ്രതിയിലേക്ക് പോലീസെത്തിയത്. സി സി ടി വി ദൃശ്യത്തില്‍ പതിഞ്ഞ പിടിച്ചുപറിക്കാരന്റെ കൈയ്യില്‍ വളയും നെറ്റിയില്‍ മുറിപ്പാടും ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കുകയും ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ കോഴിക്കോട് ജയിലില്‍ കഴിയുകയായിരുന്ന ശരത്തിലേക്ക് പോലീസെത്തുകയുമായിരുന്നു.
താജുദ്ദീന്റെ പക്കല്‍ നിന്നും പോലീസ് പിടിച്ചെടുത്ത 56,000 രൂപയും പാസ്‌പോര്‍ട്ടും തിരികെ നല്‍കാന്‍ ഡി.ജി.പി കണ്ണൂര്‍ എസ്.പിക്ക് നിര്‍ദേശം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Chakkarakkallu Robbery case; Original accused arrested, Kannur, Robbery, Case, Accused, Arrest, Police, Muslim-League, Kerala, News.

Powered by Info News For You

Comments
Post a Comment