52കാരിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയതിന് കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; കുറ്റം തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് പ്രതികരണം

പത്തനംതിട്ട: (www.kvartha.com 23.11.2018) ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കോടതി വീണ്ടും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷ സമയത്ത് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിതാദേവിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയതിനാണ് സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

അതേസമയം കേസിലെ 12-ാം പ്രതിയായ സുരേന്ദ്രനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി നിരാകരിച്ചു. ഇക്കാര്യം ശനിയാഴ്ച പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്.

Kerala BJP's K Surendran remanded to 14-day judicial custody, Pathanamthitta, News, Politics, Sabarimala Temple, Remanded, Court, Conspiracy, Police, Religion, Kerala

അതേസമയം കൊട്ടാരക്കരയില്‍ നിന്നും പൂജപ്പൂര സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ മാറ്റണം, തനിക്ക് ജാമ്യം അനുവദിക്കണം, കുടുംബാംഗങ്ങളുമായി സംസാരിക്കാന്‍ അനുവദിക്കണം തുടങ്ങിയ സുരേന്ദ്രന്റെ ആവശ്യങ്ങളും കോടതി ശനിയാഴ്ച പരിഗണിക്കും. കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രനെ പിന്നീട് കൊട്ടാരക്കര സബ് ജയിലിലേക്ക് തന്നെ കൊണ്ടുപോയി.

അതിനിടെ കൊടുംക്രിമിനലുകളായ പാര്‍ട്ടിക്കാര്‍ താമസിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് തന്നെ കൊണ്ടുപോകാനുള്ള സി.പി.എമ്മിന്റെ ശ്രമമാണ് കേസിന് പിന്നിലെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. തനിക്ക് നേരെ ആരോപിച്ചിരിക്കുന്ന കള്ളക്കേസുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ നടത്തുന്ന ഗൂഢാലോചനയാണ്.

ശബരിമലയില്‍ നടന്ന ആക്രമണങ്ങളിലൊന്നും താന്‍ പങ്കെടുത്തിരുന്നില്ല. ഗൂഢാലോചനയൊക്കെ നടത്തിയെന്ന് പറയുന്നത് വെറും തെറ്റാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. റാന്നി ഗ്രാമ ന്യായാലയ കോടതിയില്‍ നിന്നും പുറത്തുവന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala BJP's K Surendran remanded to 14-day judicial custody, Pathanamthitta, News, Politics, Sabarimala Temple, Remanded, Court, Conspiracy, Police, Religion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?