സന്നിധാനത്തെ ആളിക്കത്തുന്ന അഗ്‌നിയിലേക്ക് നാളികേരം എറിഞ്ഞപ്പോള്‍ പിന്നാലെ പോയത് 5000ത്തിന്റെ നോട്ടുകെട്ടുകള്‍; അഗ്നിക്ക് നല്‍കാതെ മണികണ്ഠനെ കാത്ത് അയ്യപ്പന്‍

ശബരിമല : (www.kvartha.com 20.11.2018) സന്നിധാനത്തെ ആളിക്കത്തുന്ന അഗ്‌നിയിലേക്ക് നാളികേരം എറിഞ്ഞപ്പോള്‍ പിന്നാലെ പോയത് കൈയ്യിലുണ്ടായിരുന്ന അയ്യായിരത്തിന്റെ നോട്ടുകെട്ടുകള്‍. തമിഴ്‌നാട് സ്വദേശി മണികണ്ഠന് ആണ് അമളി പിണഞ്ഞത്. ഭക്തിയോടെ ആഴിയിലേക്ക് നാളികേരമെറിഞ്ഞപ്പോള്‍ അറിയാതെ കയ്യിലിരുന്ന നോട്ടുകളും കൂടെ പതിക്കുകയായിരുന്നു.

Fire force officials save Rs 5000 notes for Aazhi, Sabarimala Temple, News, Religion, Trending, Kerala

എന്നാല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് നിന്നും പുണ്യം തേടി എത്തിയ ഭക്തനെ അയ്യപ്പ സ്വാമി കൈയൊഴിഞ്ഞില്ല. ആഴിയുടെ കമ്പിവേലിക്കെട്ടിനകത്ത് നോട്ടുകള്‍ വീണെങ്കിലും അതിനെ തീ വിഴുങ്ങിയില്ല. ആഴിക്കടുത്തുണ്ടായിരുന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഓടി എത്തി അവരുടെ ഉപകരണങ്ങളുപയോഗിച്ച് നോട്ടുകള്‍ വീണ്ടെടുത്ത് മണികണ്ഠന് തിരികെ നല്‍കുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് നാളീകേരത്തിനൊപ്പം മണികണ്ഠന്റെ അയ്യായിരം രൂപയും ആഴിയില്‍ വീണത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fire force officials save Rs 5000 notes for Aazhi, Sabarimala Temple, News, Religion, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?