സ്‌കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ ജെസിബി കയറ്റിവന്ന ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു; 4 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
കാസര്‍കോട്: (www.kasargodvartha.com 21.11.2018) സ്‌കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ ജെസിബി കയറ്റിവന്ന ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവര്‍ പെരിയാട്ടടുക്കം സ്വദേശി അന്‍സാരി (35) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ കുണിയ ദേശീയപാതയിലാണ് അപകടമുണ്ടായത്. കുണിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും അംഗണ്‍വാടിയിലേക്കും കുട്ടികളെയും കയറ്റി പോവുകയായിരുന്ന ഓട്ടോറിക്ഷയിലാണ് ലോറിയിടിച്ചത്.
പൂനെയിലേക്ക് ജെ സി ബി കയറ്റി പോവുകയായിരുന്ന ലോറി ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ തെറിച്ച് കാറിലേക്ക് വീണ് കാറിന് കേടുപാട് സംഭവിച്ചു. കുണിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ റാഹില (ആറ്), അനാമിക (ആറ്), ഫാത്വിമത്ത് ഷാഹിന (ആറ്), മറ്റൊരു കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മൂന്നു പേരെ ചെങ്കള നായനാര്‍ ആശുപത്രിയിലും ഒരാളെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kuniya, Death, Accidental-Death, Auto-rickshaw, Auto Driver died in Accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kuniya, Death, Accidental-Death, Auto-rickshaw, Auto Driver died in Accident
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment