അഡിഡാസിന്റെ പുതിയ ആല്‍ഫാഎഡ്ജ് 4ഡി ഷൂ വിപണിയിലെത്തി

കൊച്ചി:(www.kvartha.com 18/11/2018) സ്‌പോര്‍ട്‌സ് ഉല്‍പന്ന നിര്‍മാതാക്കളായ അഡിഡാസിന്റെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് ഷൂ ആല്‍ഫാഎഡ്ജ് 4ഡി ആഗോള വിപണിയിലെത്തി. 4ഡി മിഡ്‌സോളുമായി എത്തുന്ന ആദ്യ ഷൂവാണ് അഡിഡാസിന്റെ ആല്‍ഫാഎഡ്ജ് 4ഡി. ഓട്ടക്കാര്‍ക്കും ജിമ്മില്‍ പോകുന്നവര്‍ക്കുമായി അഡിഡാസിന്റെ ഏറ്റവും നൂതനമായ കണ്ടുപിടുത്തമാണ് 4ഡി മിഡ്‌സോള്‍. ഇത് ഷൂവിനകത്ത് ആവശ്യത്തിന് കാറ്റോട്ടമുണ്ടാകാന്‍ സഹായകരമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

News, Kochi, Kerala, Business,Addidas new shoe launched in market


ഏത് പ്രതലത്തിലും മികച്ച ഗ്രിപ്പ് നല്‍കുന്ന കോണ്ടിനന്റല്‍ റബ്ബറാണ് പുറം സോളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഫോര്‍ജ്‌ഫൈബര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നെയ്ത വെള്ള നിറത്തിലുള്ള പ്രൈംനിറ്റ് മുകള്‍ഭാഗം നടക്കുമ്പോഴും ഓടുമ്പോഴും കാലിന് സുഖം നല്‍കുന്നതാണെന്നും കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിലെ തെരഞ്ഞെടുത്ത അഡിഡാസ് ഷോറൂമുകളിലും അഡിഡാസ് ഇന്ത്യ ഇസ്‌റ്റോറിലും ലഭ്യമാകുന്ന ആല്‍ഫാഎഡ്ജ് 4ഡിയുടെ വില 27,999 രൂപയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Business,Addidas new shoe launched in market


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?