മുഴുവന്‍ സമയ മുഖ്യനെ വേണം, 48 മണിക്കൂറിനുള്ളില്‍ പരിക്കര്‍ രാജിവെയ്ക്കണം: ഗോവ മുഖ്യന്റെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് മാര്‍ച്ച്

പനാജി: (www.kvartha.com 21/11/2018) രോഗ ബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കറുടെ വസതിയിലേയ്ക്ക് കോണ്‍ഗ്രസ് മാര്‍ച്ച്. പരിക്കര്‍ രാജിവെയ്ക്കണമെന്നും ഗോവയ്ക്ക് മുഴുവന്‍ സമയ മുഖ്യനെ വേണമെന്നുമാണ് ആവശ്യം.

48 മണിക്കൂറിനുള്ളില്‍ പരിക്കര്‍ രാജി വെയ്ക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. കോണ്‍ഗ്രസിനെ കൂടാതെ എന്‍ സി പി, ശിവസേന തുടങ്ങിയ പാര്‍ട്ടികളും മാര്‍ച്ചിന് പിന്തുണ നല്‍കുന്നുണ്ട്.

ഒന്‍പത് മാസത്തോളമായി പരിക്കര്‍ ചികില്‍സയ്ക്കായി ആശുപത്രിയിലാണ്. സംസ്ഥാനത്ത് ഭരണം നടക്കുന്നില്ല. സ്വന്തം പാര്‍ട്ടിയുടെ എം. എല്‍ എമാരെയോ മന്ത്രിമാരെയോ മുഖ്യന്‍ കാണാന്‍ പോലും കൂട്ടാക്കുന്നില്ലെന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കുന്ന ഐറിസ് റോഡ്രിഗസ് പറഞ്ഞു.

National, Manohar Parikar, Goa

പാര്‍ട്ടി പ്രസിഡന്റ് ഗിരീഷ് ചോഡാങ്കര്‍, പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കവ് ലേക്കര്‍, ദിംഗംബര്‍ കമത്, അലിക്‌സോ രെജിനാള്‍ഡോ ലൂരെങ്കോ, അന്റോണിയോ ഫെര്‍ണാണ്ടസ്, ഫ്രാന്‍സിസ് സില്വെര തുടങ്ങിയ എം. എല്‍ എമാരും മാര്‍ച്ചില്‍ പങ്കെടുത്തു.

62കാരനായ പരിക്കറിന് പാന്‍ ക്രിയാറ്റിക് ക്യാന്‍സറാണ്. ഒക്ടോബര്‍ 14ന് ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത പരിക്കര്‍ വീട്ടില്‍ വിശ്രമത്തിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Talking to reporters, Deputy Collector Shashank Tripathy said the chief minister refused to meet the protesters due to his ill-health.

Keywords: National, Manohar Parikar, Goa



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?