'ലൈഫ്' ധനസഹായ വിതരണം ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി; ഇതുവരെ ലൈഫിലൂടെ വീട് ലഭിച്ചത് 48,197 ഭവനരഹിതര്‍ക്ക്
തിരുവനന്തപുരം:(www.kvartha.com 27/11/2018) ലൈഫ് പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ഭവന വികസന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് സാമ്പത്തികബുദ്ധിമുട്ട് രൂക്ഷമായ സാഹചര്യത്തിലാണിത്. നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നവകേരളം കര്‍മ്മപദ്ധതി ശില്‍പശാലയില്‍ വിവിധ പദ്ധതികളെപ്പറ്റി അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്‍ഹരായവര്‍ക്കുള്ള ധനസഹായവിതരണം ഡിസംബര്‍ 31ന് മുമ്പുതന്നെ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ രേഖകളില്‍ നെല്‍വയല്‍ എന്ന് രേഖപ്പെടുത്തപ്പെട്ടു പോയെങ്കിലും നെല്‍വയലോ തണ്ണീര്‍ത്തടമോ അല്ലാത്ത, ഡേറ്റാബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലമാണെങ്കില്‍ ഭവനനിര്‍മ്മാണത്തിന് തടസ്സങ്ങളില്ലെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ പറഞ്ഞു. തോട്ടം എന്ന് രേഖകളില്‍ പറഞ്ഞിട്ടുള്ള ഭൂമിയിലും ഭവനനിര്‍മ്മാണത്തിന് നിയമതടസ്സങ്ങളില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കീഴിലുള്ള ഉപയോഗയോഗ്യമായ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ജനപ്രതിനിധികള്‍ അതത് ജില്ലകളിലെ ലൈഫ് കോഡിനേറ്റര്‍മാരെ അറിയിക്കണമെന്നും ലൈഫ് പദ്ധതി അവലോകനത്തില്‍ അദ്ദേഹം പറഞ്ഞു.
വിവിധ പദ്ധതികള്‍പ്രകാരം ധനസഹായം നല്‍കിയിട്ടും ഭവനനിര്‍മ്മാണം നടക്കാതെ പോയവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ ആദ്യ ഘട്ടം മുന്‍ഗണനനല്‍കിയത്. ഇതനുസരിച്ച് ഇതിനോടകം 48,197 ഗുണഭോക്താക്കള്‍ക്ക് വീടുനല്‍കാന്‍ കഴിഞ്ഞു. 5839 വീടുകളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായെങ്കിലും ഇതുവരെ 50,000 ഭവനങ്ങളുടെ നിര്‍മ്മാണം ആരംഭിക്കാനും കഴിഞ്ഞിട്ടുണ്ട്്. ധനസഹായം നല്‍കിയാലും പണി പൂര്‍ത്തിയാക്കാന്‍ തക്ക സാമ്പത്തിക ശേഷിയില്ലാത്ത ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പ്രത്യേകം സഹായം നല്‍കാനാണ് പദ്ധതിയിടുന്നത്.
ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടുവക്കാന്‍ ധനസഹായം നല്‍കുന്നതിലാണ് ലൈഫ് മിഷന്‍ ഇക്കൊല്ലം ഊന്നല്‍നല്‍കുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്ത ഭവനരഹിതര്‍ക്ക് പൈലറ്റ് അടിസ്ഥാനത്തില്‍ ജില്ലയില്‍ ഒന്ന് എന്ന കണക്കില്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ ഭൂമി കണ്ടെത്തുന്നതിന് ജില്ലാ കളക്ടര്‍മാര്‍ മുഖേന നടപടി സ്വീകരിക്കും. ഭവന നിര്‍മ്മാണാനുമതി സംബന്ധിച്ചും ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Chief Minister, Pinarayi vijayan,Life will be completed this year, CM

Powered by Info News For You

Comments
Post a Comment