വാട്‌സ്ആപ്പ് ഗ്രൂപ്പ് പരാതി പരിഹാര സംവിധാനം ഗുണം ചെയ്യുന്നു; 45 പരാതികളില്‍ 25 ഉം തീര്‍പ്പാക്കി ജില്ലാ ഭരണകൂടം, മാലിന്യങ്ങള്‍ തള്ളി മലിനമാക്കിയ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കിണര്‍ ഉടന്‍ നികത്തണമെന്ന് ജില്ലാ കളക്ടര്‍
കാസര്‍കോട്:(www.kasargodvartha.com 16/11/2018) മാലിന്യങ്ങള്‍ തള്ളി മലിനമാക്കിയ കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡിലെ കിണര്‍ ഉടന്‍ നികത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു കാസര്‍കോട് നഗരസഭ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാട്ട്സ്ആപ്പ് പൊതുജന പരിഹാര അവലോകനയോഗത്തിലാണ് കളക്ടര്‍ നിര്‍ദേശം നല്‍കിയത്.
മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനാണ് ജില്ലാഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വാട്ട്സ്്ആപ്പ് പൊതുജന പരിഹാര സംവിധാനം ആരംഭിച്ചത്. ഇതിന്റെ ആദ്യ അവലോകന യോഗത്തില്‍ 45 പരാതികളാണ് ലഭിച്ചത്. ഇതില്‍ 25 പരാതികളും പരിഹരിച്ചു. ബാക്കിയുള്ളവ ഉടന്‍ പരിഹരിക്കും. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിമുഖത കാട്ടുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. നിരോധിത പ്ലാസ്റ്റിക്ക് പിടിച്ചെടുക്കുന്നതിനായി പഞ്ചായത്ത് -നഗരസഭ തലത്തില്‍ അടിയന്തര നടപടി എടുക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.
കാസര്‍കോട് നഗരസഭ, മഞ്ചേശ്വരം, മംഗല്‍പാടി, മെഗ്രല്‍ പുത്തൂര്‍, കുമ്പള, ചെങ്കള എന്നീ ഗ്രാമപഞ്ചായത്തുകള്‍ മാലിന്യ സംസ്‌കരണത്തില്‍ കൂടുതല്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. പൊതുജനങ്ങളില്‍ നിന്നും ലഭിച്ച സാധുവായ പരാതികള്‍ക്ക് പാരിതോഷികം നല്‍കുന്ന കാര്യം പരിഗണിക്കും. ടൗണില്‍ കൂടുതല്‍ മാലിന്യം തള്ളുന്ന പ്രദേശങ്ങളില്‍ സിസി ക്യാമറകള്‍ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനാവശ്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് നഗരസഭ സെക്രട്ടറിമാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, District Collector,District collector's order to fill waste well

Powered by Info News For You

Comments
Post a Comment