മിഠായി വാങ്ങാനെത്തി 44,000 രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി; സി സി ടി വി ദൃശ്യം ലഭിച്ചു, കവര്‍ച്ചയ്ക്കു പിന്നില്‍ ഡല്‍ഹിയിലെ സംഘമെന്ന് സൂചന

ചെറുവത്തൂര്‍: (www.kasargodvartha.com 26.11.2018) മിഠായി വാങ്ങാനെത്തി 44,000 രൂപ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഘമെത്തിയ സ്ഥലത്തെ സി സി ടി വി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ചയ്ക്കു പിന്നില്‍ ഡല്‍ഹിയിലെ സംഘമെന്നാണ് പോലീസിന് സൂചന ലഭിച്ചിരിക്കുന്നത്.

പട്ടാപ്പകല്‍ കടയിലെത്തി മിഠായി ആവശ്യപ്പെട്ട സ്ത്രീയടക്കമുള്ള മൂന്നംഗ സംഘമാണ് ടൗണിലെ കടയില്‍ നിന്നും ശ്രീധരന്റെ കണ്ണു വെട്ടിച്ച് മേശയുടെ മുകളിലെ നോട്ട് കെട്ടില്‍ നിന്ന് 44000 രൂപ കവര്‍ന്നത്. നടന്നു പോകുന്ന സ്ത്രീയുടെയും പുരുഷന്റെയും ദൃശ്യമാണ് സിസിടിവിയില്‍ പതിഞ്ഞത്. സി സി ടി വിയില്‍ പതിഞ്ഞ കാറിന്റെ നമ്പര്‍ ഡല്‍ഹി സ്വദേശിയുടെ ബൈക്കിന്റെ നമ്പറാണെന്ന് വ്യക്തമായിട്ടുണ്ട്. ഇതുകേന്ദ്രീകരിട്ട് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, delhi, Police, Top-Headlines, Robbery, Investigation, Robbery case; Police investigation tighten
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?