നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനിടയില്‍ കൊല്‍ക്കത്തയിലെ ഏറ്റവും ഉയരമേറിയ 'ദി 42' കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ; ആര്‍ക്കും ജീവപായമില്ല

കൊല്‍ക്കത്ത: (www.kvartha.com 17/11/2018) കൊല്‍ക്കത്തയിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദി 42വില്‍ വന്‍ അഗ്‌നിബാധ. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന കെട്ടിടത്തിന് ശനിയാഴ്ച വൈകിട്ടാണ് തീപിടിച്ചത്. അഗ്‌നിശമന സേന സ്ഥലത്തെത്തി. തീ കെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്ത് മറയായി ഉപയോഗിച്ചിരുന്ന ഷീറ്റിന് തീപിടിച്ചാണ് അപകടമുണ്ടായതെന്ന് അഗ്‌നിശമന സേന വ്യക്തമാക്കി. പത്താം നിലയിലാണ് തീ പടര്‍ന്നിരിക്കുന്നത്.

Kolkata, Massive Fire, The 42

വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അഗ്‌നിബാധ. നഗരത്തില്‍ പ്രധാന കെട്ടിടങ്ങളില്‍ ഒന്നായിരുന്നു ദി 42. പാര്‍ക്ക് സ്ട്രീറ്റിലെ എപീജെ ഹൗസിന് തീപിടിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ദി 42വിലും തീ പടര്‍ന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The fire broke out around 5pm at the busy Chowringhee area, prompting Mayor Sovan Chatterjee and Kolkata Police officials rush to the spot.

Keywords: Kolkata, Massive Fire, The 42




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?