ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ വത്സന്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താന്‍ സംഘപരിവാര്‍ തയാറാണെന്ന് കെ സുരേന്ദ്രന്‍

കാസര്‍കോട്: (www.kvartha.com 08.11.2018) ആചാരലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ വത്സന്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താന്‍ സംഘപരിവാര്‍ തയാറാണെന്ന് കെ.സുരേന്ദ്രന്‍. കാസര്‍കോട് മധൂറില്‍ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന യോഗത്തിലാണു സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. തന്ത്രി കല്‍പിക്കുന്ന പ്രായശ്ചിത്തം ചെയ്താല്‍ തീരാവുന്ന കുറ്റമേ വത്സന്‍ തില്ലങ്കേരി ചെയ്തിട്ടുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഈശ്വരനാമത്തില്‍ പ്രതിജ്ഞ ചെയ്തു ദേവസ്വം ബോര്‍ഡില്‍ അംഗമായ ശങ്കര്‍ ദാസ് ചെയ്തതു പൊറുക്കാനാവാത്ത തെറ്റാണെന്നും തങ്ങള്‍ കോടതിയെ സമീപിച്ചാല്‍ ശങ്കര്‍ ദാസ് കുടുങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

K Surendran on Valsan Thillenkeri, Kasaragod, News, Politics, Sabarimala Temple, Religion, BJP, K. Surendran, Trending, Kerala

ശബരിമലയില്‍ തന്റെ ഭാഗത്തു നിന്നും ആചാര ലംഘനമുണ്ടായതായി വത്സന്‍ തില്ലങ്കേരി സമ്മതിച്ചിരുന്നു. പതിനെട്ടാം പടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറിയത് അറിവില്ലായ്മ കാരണമാണെന്നും ഇത്തരം ഒരു സാഹചര്യം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്നും പറഞ്ഞ അദ്ദേഹം താന്‍ ചെയ്ത തെറ്റിന് അയ്യപ്പന്‍ തന്നോട് ക്ഷമിക്കട്ടെയെന്നും തന്ത്രിയുടെ നിര്‍ദേശ പ്രകാരം പരിഹാരക്രിയകള്‍ ചെയ്തുവെന്നും അറിയിച്ചിരുന്നു.

അതിനിടെ ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര ബി.എസ്.യെദ്യൂരപ്പ ഉദ്ഘാടനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K Surendran on Valsan  Thillenkeri, Kasaragod, News, Politics, Sabarimala Temple, Religion, BJP, K. Surendran, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?