യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കര്‍ണ്ണപുടം അടിച്ചു തകര്‍ത്ത കേസില്‍ 3 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബേക്കല്‍: (www.kasargodvartha.com 25.11.2018) യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കര്‍ണ്ണപുടം അടിച്ചു തകര്‍ത്ത കേസില്‍ മൂന്ന് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ബേക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരിയാട്ടടുക്കം കുന്നോച്ചി എന്ന സ്ഥലത്തു വെച്ച് ഫുട്‌ബോള്‍ കളിക്കാനെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പെരിയാട്ടടുക്കത്തെ തന്‍വീറിനെ (21) രാഷ്ട്രീയ വിരോധം വെച്ച് ആറോളം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വടികൊണ്ടും കൈ കൊണ്ടും അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഡോക്ടര്‍ പരിശോധിച്ചതില്‍ തന്‍വീറിന്റെ ചെവിയുടെ കര്‍ണ്ണപുടം തകര്‍ന്നതായി വ്യക്തമായി. തുടര്‍ന്ന് തന്‍വീറിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ നവംബര്‍ 22 ന്  വൈകുന്നേരമാണ് സംഭവം. ഇതിലെ പ്രതികളായ പനയാലിലെ രഞ്ജിത്ത്, പനയാല്‍ കാവുതിയക്കാലിലെ സജിത്ത് കുമാര്‍, പനയാലിലെ സ്വരാജ് എന്നിവരെയാണ് ബേക്കല്‍ എസ്.ഐ കെ.പി. വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Attack, Top-Headlines, Crime, arrest, Crime, 3 DYFI workers arrested for attacking Youth league worker
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?