മാധ്യമ പ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെയുണ്ടായ അക്രമം; 3 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: (www.kvartha.com 18.11.2018) മാധ്യമ പ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. അമ്പലക്കുളങ്ങര നിട്ടൂര്‍ സ്വദേശി ഏരത്ത് സുധീഷ് (39), അമ്പലകുളങ്ങര പൊയ്കയില്‍ മീത്തലെ കരിമ്പാച്ചേരി ശ്രീജു (33), അമ്പലകുളങ്ങര കല്ലുള്ള പറമ്പത്ത് അശ്വിന്‍ (22) എന്നിവരെയാണ് കുറ്റ്യാടി സി ഐ എന്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെയും മുന്‍ എംഎല്‍എ കെ കെ ലതികയുടെയും മകന്‍ ജൂലിയസ് നികിതാസിനെയും ഭാര്യയും ഏഷ്യാനെറ്റ് ന്യൂസ് ലേഖികയുമായ സാനിയോ മനോമിയെയും അക്രമിച്ച കേസിലാണ് ഇവരെ അറസ്റ്റു ചെയ്തത്. പ്രതികളെ കല്ലാച്ചി കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Arrest, Police, Crime, Kozhikode, Attack against media person and Husband; 3 arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?