കാര്‍ നിയന്ത്രണംവിട്ട് നൂറടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ഗുരുതരം, കുട്ടി ഉള്‍പെടെ 3 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

അഡൂര്‍: (www.kasargodvartha.com 17.11.2018) കാര്‍ നിയന്ത്രണംവിട്ട് നൂറടി താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടി ഉള്‍പെടെ കാറിലുണ്ടായിരുന്ന മൂന്നുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ജയ്ഹിന്ദ് ടി വി റിപോര്‍ട്ടര്‍ പുരുഷോത്തമന്റെ പള്ളത്തിമൂലയിലെ വീടിനു മുകളിലേക്ക് കാര്‍ മറിഞ്ഞത്. വെള്ളിയാഴ്ച സന്ധ്യയോടെയാണ് അപകടമുണ്ടായത്.

ആദൂരിലെ ഇബ്രാഹിമിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇബ്രാഹിമിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവിംഗ് പരിശീലിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. പുരുഷോത്തമന്റെ വീടിന്റെ അടുക്കള ഭാഗത്തേക്കാണ് മറിഞ്ഞത്. അവിടെനിന്നു താഴെയുള്ള ബയോഗ്യാസ് ടാങ്കിലേക്കു മറിഞ്ഞതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. കാര്‍ വീണ് അടുക്കളക്കും സിറ്റൗട്ടിനും കേടുപാടു സംഭവിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Adoor, Injured, Accident, Driver seriously injured in Car accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?