ഡി വൈ എഫ് ഐ സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധി 37 വയസ്സാക്കാന്‍ തീരുമാനം; സ്വരാജും ഷംസീറും സ്ഥാനമൊഴിഞ്ഞേക്കും; നിതിന്‍ കണിച്ചേരിക്കും റെജീനക്കും പ്രായപരിധി വിലങ്ങുതടിയാവും

കോഴിക്കോട്: (www.kvartha.com 09.11.2018) ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികളുടെ പ്രായപരിധി 37 വയസ്സാക്കാന്‍ തീരുമാനം. ഇതോടെ നിലവിലെ സംസ്ഥാന സമിതിയില്‍നിന്നു 40ല്‍ അധികം പേര്‍ പുറത്താകാനാണ് സാധ്യത. സംസ്ഥാന സമ്മേളനത്തില്‍ നിലവിലെ പ്രസിഡന്റ് എ എന്‍ ഷംസീറും സെക്രട്ടറി എം സ്വരാജും ട്രഷറര്‍ പി ബിജുവും സ്ഥാനമൊഴിഞ്ഞേക്കും. എ എ റഹീം, നിതിന്‍ കണിച്ചേരി, വി പി റെജീന എന്നിവര്‍ നേതൃസ്ഥാനങ്ങളിലേക്കെത്താനുള്ള സാധ്യതയും ഇതോടെ മങ്ങും.

എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ്, മുന്‍ സംസ്ഥാന സെക്രട്ടറി എം.വിജിന്‍, ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡന്റ് എസ് കെ സജീഷ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി കെ സനോജ് എന്നിവരിലാരെങ്കിലും ഈ സ്ഥാനങ്ങളിലെത്താനാണു സാധ്യത. 37 എന്ന പ്രായപരിധി ജില്ലാ കമ്മിറ്റികളിലും ബ്ലോക്ക് കമ്മിറ്റികളിലും ഈ വര്‍ഷം മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു.


പൊതുസമ്മേളന വേദിയായ കടപ്പുറത്ത് 11നു വൈകിട്ട് 6ന് പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം 12, 13, 14 തീയതികളില്‍ ടഗോര്‍ ഹാളില്‍. 5 ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികളും 136 വനിതകളും ഉള്‍പ്പെടെ 623 പ്രതിനിധികള്‍ പങ്കെടുക്കും. 14നു വൈകിട്ട് 4ന് ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന യുവജന റാലി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kozhikode, News, DYFI, Politics, State Committee, Decided to restrict DYFI State committee members age limit as 37


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?