കോടതി നടപടി നേരിടുന്ന സ്ഥലം 33 ലക്ഷം രൂപ വാങ്ങി വില്‍പന നടത്തി വഞ്ചിച്ചതായി പരാതി; 2 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

വിദ്യാനഗര്‍: (www.kasargodvartha.com 14.11.2018) കോടതി നടപടി നേരിടുന്ന സ്ഥലം 33 ലക്ഷം രൂപ വാങ്ങി വില്‍പന നടത്തി വഞ്ചിച്ചതായി പരാതി. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുട്ടത്തൊടി കോപ്പ മഫാസ് മന്‍സിലില്‍ അബ്ദുല്‍ കരീം ആണ് പരാതിയുമായി പോലീസിലെത്തിയത്. സംഭവത്തില്‍ കോട്ടൂരിലെ ബി എം ഇബ്രാഹിം, കോപ്പയിലെ എം കെ മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
Court, Case, Police, Land, Cheating, Complaint, News, Cheating complaint; case against 2

2012 ഡിസംബറില്‍ ഇവരില്‍ നിന്നും കരീം സ്ഥലം വാങ്ങിയിരുന്നു. മൂന്ന് തവണയായി നല്‍കിയ 33 ലക്ഷം രൂപ വാങ്ങിച്ച് സ്ഥലം രജിസ്റ്റര്‍ ചെയ്തു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് ഈ സ്ഥലം സ്മിതേഷ് എന്നയാള്‍ക്ക് നേരത്തെ വില്‍പന നടത്തിയതായും ഇതുമായി ബന്ധപ്പെട്ട് കോടതി നടപടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും വ്യക്തമായത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Court, Case, Police, Land, Cheating, Complaint, News, Cheating complaint; case against 2


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?