നസിറുദ്ദീൻ വധം: ഒന്നും രണ്ടും പ്രതികൾ കുറ്റക്കാർ: വിധി 30ന്
കോഴിക്കോട് (www.evisionnews.co): യൂത്ത്‌ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നും രണ്ടും പ്രതികൾ കുറ്റക്കാർ. കോഴിക്കോട് ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് സുരേഷ് കുമാറാണ് വിധി പറഞ്ഞത്. എസ്. ഡി. പി. ഐ പ്രവര്‍ത്തകരായ കപ്പച്ചേരി ബഷീര്‍ ഒന്നാം പ്രതിയും, കൊല്ലിയില്‍ അന്ത്രു രണ്ടാം പ്രതിയുമാണ്. കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. ബാക്കിയുള്ള 5 പ്രതികളെ വെറുതെ വിട്ടു. 2016 ജുലൈ 15 നാണ് കേസിനാസ്പദമായ സംഭവം. വേളം പുത്തലത്ത് അനന്തോട്ട്താഴെ വച്ച് നസിറുദ്ദീനും ബന്ധുവായ അബ്ദുല്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെയാണ് ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതികള്‍ ഇരുവരെയും തടഞ്ഞു നിര്‍ത്തുകയും നസിറുദ്ദീനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ശിക്ഷ നവംബര്‍ 30ന് വിധിക്കും.
Powered by Info News For You
Comments
Post a Comment