പ്രൈവറ്റ് ബസിന് പിറകില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ചു; ജില്ലാ കലോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന 30 ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു

നീലേശ്വരം: (www.kasargodvartha.com 23.11.2018) പ്രൈവറ്റ് ബസിന് പിറകില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ നടക്കുന്ന സ്‌ക്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത് തിരിച്ച് വരികയായിരുന്ന ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ മുപ്പതോളം വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.

നീലേശ്വരം കരുവാച്ചേരിയിലാണ് അപകടം. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പരിക്കേറ്റവരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. പയ്യന്നൂര്‍ കാഞ്ഞങ്ങാട് റൂട്ടില്‍ ഓടുന്ന ടീസീ ബസിനു പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്നു ഗതാഗത സ്തംഭനമുണ്ടായി.

കാഞ്ഞങ്ങാട് ജിഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളായ വിഷ്ണു, വാസുദേവ്, ഷിസ്ബിന്‍, സിദ്ധാര്‍ഥ്, ചട്ടഞ്ചാല്‍ എച്ച്എസ്എസ് വിദ്യാര്‍ഥികളായ ആഷിഖ, ശ്രീഷ, തീര്‍ഥ ദാസ്, അഞ്ജു, കുട്ടമത്ത് ജിഎച്ച്എസ്എസിലെ സക്കരിയാസ്, ഹേമലത, സനൂപ്, ലക്ഷ്മി, വിദ്യ, എന്‍എംഐടി വിദ്യാര്‍ഥിനി അനുഗ്രഹ, മഹേഷ്, വിശ്വം, ഗണേശന്‍, ശശി, ശിവകുമാര്‍, വി അമ്പു, വനജ, വി സുജിത, നീലേശ്വരം ഐടിഐയിലെ കെ മായ, സത്യവതി, കെ വി പ്രമോദ്, എ വി അനീഷ് കുമാര്‍, ടി ജറീന, തൈക്കടപ്പുറത്തെ ഇ കെ അബ്ദുല്ല, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ശ്രീകണ്ഠാപുരത്തെ സഹദേവന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.



Keywords: Kerala, Nileshwaram, news, kasaragod, Accident, Injured, Top-Headlines, 30 injured in accident.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?