വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ പരിഹാരം തേടിയെത്തിയത് 300 പരാതികള്‍

തിരുവനന്തപുരം: (www.kasargodvartha.com 29.11.2018) ജില്ലയില്‍ നടന്ന വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ പരിഗണിച്ചത് 300 കേസുകള്‍. ഇതില്‍ 65 എണ്ണത്തില്‍ തീര്‍പ്പുണ്ടാക്കി. തൈക്കാട് റെസ്റ്റ് ഹൗസ് ഹാളിലാണ് രണ്ടു ദിവസങ്ങളിലായി മെഗാ അദാലത്ത് സംഘടിപ്പിച്ചത്. ബുധനാഴ്ച പരിഗണിച്ച കേസുകളില്‍ 29 എണ്ണത്തില്‍ തീര്‍പ്പുണ്ടാക്കി. 106 എണ്ണം അടുത്ത മാസത്തേക്കു മാറ്റി. 11 എണ്ണം റിപ്പോര്‍ട്ടിന് അയച്ചു. നാലെണ്ണം കൗണ്‍സിലിങ്ങിനു വിട്ടു.

എല്ലാ മാസവും സിറ്റിങ് നടത്തി കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുക എന്ന ലക്ഷ്യത്തിലാണ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നു അദാലത്തിനു നേതൃത്വം നല്‍കിയ കമ്മീഷന്‍ അംഗം ഇ.എം. രാധ പറഞ്ഞു. എല്ലാ മാസവും രണ്ട് സിറ്റിങ്ങുകള്‍ കമ്മീഷന്‍ നടത്തും. ആഴ്ചയിലൊരിക്കല്‍ കമ്മീഷന്‍ ആസ്ഥാനത്ത് മിനി അദാലത്തും സംഘടിപ്പിക്കും. 50 കേസുകള്‍ മിനി അദാലത്തില്‍ പരിഗണിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Thiruvananthapuram, complaint, Women commission got 300 complaints
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?