30-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം കോഹ്ലി ഹരിദ്വാറിലെ ആശ്രമത്തില്‍

മുംബൈ: (www.kvartha.com 05.11.2018) ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി 30തിന്റെ നിറവില്‍. 30 വര്‍ഷം 30 ഓവറുകള്‍ പോലെ കടന്നു പോയിരിക്കുന്നു. കോഹ്ലി തന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം ഹരിദ്വാറിലെ ആശ്രമത്തിലേക്ക് പറന്നിരിക്കയാണ്.

നവംബര്‍ നാലിനാണ് അദ്ദേഹം ഭാര്യയ്‌ക്കൊപ്പം ഡെറാഡൂണിലെ ജോളി ഗ്രാന്‍ഡ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് നരേന്ദ്ര നഗറിലെ ഹോട്ടല്‍ ആനന്ദയില്‍ മുറിയെടുത്തു. നവംബര്‍ ഏഴുവരെ ദമ്പതികള്‍ ഹരിദ്വാറിലുണ്ടെന്നാണ് വിവരം. ഋഷികേശിലെ റിവര്‍ റാഫ്റ്റിങ് ക്യാംപിംഗും ദമ്പതികളുടെ യാത്രയില്‍ ഉള്‍പ്പെടുന്നു.

Virat Kohli set to celebrate 30th birthday in Haridwar ashram with wife Anushka Sharma, Mumbai, Birthday Celebration, Virat Kohli, Airport, Flight, Cricket, Sports, National, News

ഹരിദ്വാറിലെ ആനന്ദ് ധാം അറ്റ്മാബോധ് ആശ്രമം അനുഷ്‌കയുടെ കുടുബത്തിന്റെ ആത്മീയ ഗുരുവായ മഹാരാജ് ആനന്ദ് ബാബയുടെതാണ്. അതുകൊണ്ടുതന്നെയാണ് പ്രിയതമന്റെ പിറന്നാള്‍ ഇവിടെ ആഘോഷിക്കാന്‍ അനുഷ്‌ക തീരുമാനിച്ചത്.

പിറന്നാള്‍ ദിനത്തില്‍ ഗുരുവിന്റെ അനുഗ്രഹം വാങ്ങുകയാണ് ലക്ഷ്യം. വിവാഹത്തിന് മുമ്പ് അനുഷ്‌ക ആശ്രമത്തിലെത്തി ഗുരുവിന്റെ അനുഗ്രഹം വാങ്ങിയിരുന്നു. മാത്രമല്ല ആനന്ദ് ബാബ ഇറ്റലിയില്‍ കോഹ്ലി അനുഷ്‌ക ദമ്പതികളുടെ വിവാഹത്തിലും പങ്കെടുത്തിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ പ്രധാന ചടങ്ങുകളിലും അനുഷ്‌ക ഗുരുവിന്റെ അനുഗ്രഹം വാങ്ങുന്നത് പതിവാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Virat Kohli set to celebrate 30th birthday in Haridwar ashram with wife Anushka Sharma, Mumbai, Birthday Celebration, Virat Kohli, Airport, Flight, Cricket, Sports, National, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?