ശബരിമല വീണ്ടും സംഘര്‍ഷഭരിതം; അയ്യപ്പ ദര്‍ശനത്തിന് പോകണമെന്നാവശ്യപ്പെട്ട് 30കാരിയും ഭര്‍ത്താവും 2 കുട്ടികളും; പ്രതിഷേധം ആളിക്കത്തുന്നു
ശബരിമല: (www.kvartha.com 06.11.2018) തുലാവര്‍ഷ പൂജയ്ക്കായി നട തുറന്നപ്പോള്‍ ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കണക്കില്ലായിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനത്തിന് യുവതികളുടെ ഒരു സംഘം തന്നെ എത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം കാരണം ഇതില്‍ ഒരാള്‍ക്കുപോലും പതിനെട്ടാംപടി കയറാന്‍ സാധിച്ചില്ല. എന്നിരുന്നാലും ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ വലിയ നടപ്പന്തല്‍ വരെ എത്തി എന്നത് വലിയ കാര്യമാണ്.
ആക്ടിവിസ്റ്റുകളാണ് കഴിഞ്ഞതവണ അയ്യപ്പനെ കാണണമെന്ന ആഗ്രഹവുമായി എത്തിയത്. അതുകൊണ്ടുതന്നെ വിശ്വാസികളുടെ വിശ്വാസത്തെ തകര്‍ക്കാനാണ് അവരുടെ ശ്രമം എന്ന് കണ്ട് ഭരണകൂടവും അവരെ അയ്യപ്പ സന്നിധിയിലെത്തിക്കുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നില്ല. പോലീസ് സംരക്ഷത്തോടെയാണ് സ്ത്രീകളെ നടപ്പന്തല്‍ വരെ എത്തിച്ചത്.
എന്നാല്‍ കഴിഞ്ഞദിവസം ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ തുലാമാസക്കാലത്തേതുപോലെ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. പോലീസും യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരും പോര്‍മുഖം തുറന്നപോലെ നില്‍ക്കുന്നു.
ശബരിമല ദര്‍ശനത്തിന് പോകണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ നിന്ന് അഞ്ജു എന്ന മുപ്പതുകാരിയും ഭര്‍ത്താവും രണ്ടു കുട്ടികളുമായെത്തിയതിനെ തുടര്‍ന്ന് നൂറിലേറെ ആളുകള്‍ പമ്പ ഗണപതി കോവിലിനു സമീപത്തെ ആഞ്ജനേയ ഓഡിറ്റോറിയത്തിലിരുന്ന് പ്രതിഷേധ ശരണം വിളി നടത്തി. യുവതിയെ സന്നിധാനത്തേക്കു വിടില്ലെന്ന് ഉറപ്പു നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി. ശശികല ടീച്ചറും മുതിര്‍ന്ന ആര്‍. എസ്. എസ് പ്രചാരക് കെ.കൃഷ്ണന്‍കുട്ടിയും പ്രതിഷേധത്തിനു നേതൃത്വം നല്‍കി. ഈ സമയം വനിതാ പോലീസ് ഉള്‍പ്പെടെയുളളവര്‍ സുരക്ഷാ കവചവും ഹെല്‍മറ്റും ധരിച്ച് ലാത്തി കൈയിലെടുത്തതോടെ പ്രതിഷേധക്കാര്‍ രോഷാകുലരായി.
ഐ.ജി. അശോക് യാദവും എസ്.പി രാഹുല്‍ ആര്‍. നായരും നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് രംഗം ശാന്തമായത്. യുവതിയുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്നും സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. എന്നാല്‍, പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാതെ പമ്പയില്‍ തന്നെ കഴിയുകയാണ്. യുവതിയെയും കുടുംബത്തെയും പമ്പയിലെ പോലീസ് കണ്‍ട്രോള്‍ റൂമിലാക്കി. തങ്ങള്‍ക്ക് സന്നിധാനത്തേക്കു പോകണമെന്ന നിലപാടിലാണ് യുവതിയും കുടുംബവും.
ഇതിനിടെ, സന്നിധാനത്ത് ചോറൂണിന് കൊണ്ടുപോകാന്‍ ആറുമാസം പ്രായമുളള കുഞ്ഞുമായി തൃശൂരില്‍ നിന്ന് എത്തിയ കുടുംബത്തെ ശരണം വിളിച്ച് തടഞ്ഞു. കുട്ടിയുടെ അമ്മ സന്നിധാനത്തേക്കു പോകുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിന്‍മാറിയത്. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമായ പമ്പയില്‍ നൂറിലേറെ ആളുകള്‍ തമ്പടിച്ചിട്ടും ഒഴിപ്പിക്കാതെ പോലീസ് സംയമനം പാലിക്കുകയാണ്.
ഇത്തവണ യഥാര്‍ത്ഥ ഭക്തരെക്കാള്‍ കൂടുതല്‍ പ്രതിഷേധക്കാരാണ് ശബരിമലയിലും പമ്പയിലും തമ്പടിച്ചിട്ടുളളത്. കഴിഞ്ഞ വര്‍ഷം ചിത്തിര ആട്ടവിശേഷത്തിന് അഞ്ഞൂറില്‍ താഴെ ഭക്തരാണ് ദര്‍ശനത്തിന് എത്തിയിരുന്നത്. ഇത്തവണ ഇരുമുടിക്കെട്ടേന്തി ദര്‍ശനത്തിന് സന്നിധാനത്തേക്കു മല ചവിട്ടിയവര്‍ പതിനായിരത്തോളമെത്തിയെന്നാണ് പമ്പയിലെ മെറ്റല്‍ഡികട്‌റില്‍ രാത്രി ഏഴുമണിവരെ രേഖപ്പെടുത്തിയത്.
ആര്‍.എസ്.എസ് ദേശീയ കാര്യകാരി സദസ്യന്‍ ജെ. നന്ദകുമാര്‍, സംസ്ഥാന കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറമാരായ എം.ടി. രമേശ്, കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ സന്നിധാനത്തുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala doors open, 30-year-old woman with family at Pamba, Sabarimala Temple, News, Religion, Police, Protection, Trending, Protesters, Kerala.

Powered by Info News For You

Comments
Post a Comment