ഓഹരി വിപണി 2-ാം ദിവസവും നഷ്ടത്തില്‍; ക്രൂഡ് വില ഇടിവ് അനുബന്ധ ഓഹരികള്‍ക്കു നേട്ടമായേക്കും
കൊച്ചി: (www.kvartha.com 21.11.2018) ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തില്‍. ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍നിന്നു കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനു പിന്നാലെ രാജ്യാന്തര വിപണിയിലുണ്ടായ ഇടിവുകളുടെ ചുവടുപിടിച്ചു നഷ്ടത്തിലായിരിക്കയാണ്. നേരിയ പോയിന്റുകളുടെ ഉയര്‍ച്ചയില്‍ വ്യാപാരത്തിനു തുടക്കം കുറിച്ചെങ്കിലും വിപണിയില്‍ വില്‍പന സമ്മര്‍ദം ഏറുന്നതായാണ് ആദ്യ മണിക്കൂറുകളില്‍ ദൃശ്യമാകുന്ന പ്രവണത.
കഴിഞ്ഞദിവസം 10656.2ന് ക്ലോസ് ചെയ്ത നിഫ്റ്റി ബുധനാഴ്ച രാവിലെ 10670.95നാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് ഒരുവേള നിഫ്റ്റി 10562.20 വരെ താഴുകയും ചെയ്തു. 34474.51ല്‍ കഴിഞ്ഞദിവസം ക്ലോസ് ചെയ്ത സെന്‍സെക്‌സാകട്ടെ 35492.62നാണ് വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് 35112.49 പോയിന്റു വരെ താണു നേരിയ ഉയര്‍ച്ചയിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇനിയുള്ള നാളുകളില്‍ ഒരു മാന്ദ്യം ഉണ്ടാകും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കഴിഞ്ഞദിവസം അമേരിക്കന്‍ ഡൗ ജോണ്‍സ് സൂചികയില്‍ 2.21 ശതമാനം ഇടിവാണു രേഖപ്പെടുത്തിയത്.

യൂറോപ്യന്‍ വിപണിയും കഴിഞ്ഞദിവസം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇതിനു തുടര്‍ച്ചയായി ബുധനാഴ്ച എല്ലാ ഏഷ്യന്‍ വിപണികളും വില്‍പന സമ്മര്‍ദമാണു രാവിലെ കാണിക്കുന്നത്. എന്നാല്‍ കഴിഞ്ഞദിവസം രാജ്യാന്തര വിപണിയില്‍ എണ്ണ വിലയില്‍ ഏഴു ശതമാനം ഇടിവുണ്ടായത് ഇന്ത്യന്‍ വിപണികള്‍ക്കു ശുഭവാര്‍ത്തയാണ്.
അതുകൊണ്ടു തന്നെ ബുധനാഴ്ച വിപണി ഇടിവ് രേഖപ്പെടുത്തുമ്പോഴും എണ്ണ വിതരണ കമ്പനികള്‍, പെയിന്റ് നിര്‍മാതാക്കള്‍, ചില കെമിക്കല്‍ കമ്പനികള്‍ എന്നിവയുടെ ഓഹരി വിലയില്‍ നേട്ടം പ്രതിഫലിക്കുന്നുണ്ട്.
ബുധനാഴ്ച പൊതുവെ എഫ് എം സി ജി കമ്പനികളും ടയര്‍, പെയിന്റ് , ഏവിയേഷന്‍ ഓഹരികളും തുടര്‍ന്നും മുന്നേറിയേക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഐടിസി, ഹിന്ദുസ്ഥാന്‍, യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കാനാണു സാധ്യതയെന്നാണു വിലയിരുത്തല്‍. ബുധനാഴ്ച കറന്‍സി വിപണിക്ക് അവധിയാണ്.
എന്നാല്‍ എണ്ണവിലയിലെ ഇടിവിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച വീണ്ടും ഇന്ത്യന്‍ രൂപ കൂടുതല്‍ ശക്തിപ്രാപിക്കും എന്നു പ്രതീക്ഷിക്കുന്നു. അതുകൊണ്ടു തന്നെ ടെക്‌നോളജി ഓഹരികളില്‍ തുടര്‍ന്നും വില്‍പന സമ്മര്‍ദം ഉണ്ടായേക്കുമെന്ന് ചോയ്‌സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തുന്നു. നിഫ്റ്റിക്കു ബുധനാഴ്ച 10576 ല്‍ ആദ്യ സപ്പോര്‍ട്ട് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനു താഴേയ്ക്ക് ഇടിവുണ്ടായാല്‍ 10,544 ആയിരിക്കും അടുത്ത സപ്പോര്‍ട്ട് ലവല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Oil recovers some losses after 6% plunge, but market on edge, Kochi, Business, Economic Crisis, News, Kerala.

Powered by Info News For You

Comments
Post a Comment