കാണാതായ കുട്ടികള്‍ പോലീസ് അക്കാദമിയിലെ കുളത്തില്‍ മരിച്ചനിലയില്‍; മരിച്ച 2 കുട്ടികളും പോലീസുകാരുടെ മക്കള്‍

തൃശൂര്‍: (www.kvartha.com 30.11.2018) കാണാതായ കുട്ടികള്‍ പോലീസ് അക്കാദമിയിലെ കുളത്തില്‍ മരിച്ചനിലയില്‍. രാമവര്‍മപുരം പോലീസ് അക്കാദമിയിലെ കുളത്തില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഐആര്‍ ബറ്റാലിയന്‍ എഎസ്‌ഐ എറണാകുളം മഴുവന്നൂര്‍ കുന്നത്തുനാട് കളരിക്കല്‍ വീട്ടില്‍ അഗുലിന്റെയും പ്രീതയുടെയും മകന്‍ അജു കൃഷ്ണ (7), അക്കാദമിയിലെ സിവില്‍ പോലീസ് ഓഫിസര്‍ മലപ്പുറം അരീക്കോട് പുവത്തുങ്കല്‍ ഉജ്ജയനിയില്‍ നീനയുടെയും അരുണിന്റെയും ഏക മകന്‍ അഭിമന്യു (9) എന്നിവരാണു മരിച്ചത്.

2 children drowned in Ramavarmapuram AR Camp, Thrissur, News, Local-News, Dead Body, Ernakulam, Police, Children, Drowned, Kerala

അഭിമന്യു തൃശൂര്‍ വില്ലടം ഗവ. സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥിയും അജു പാടുകാട് കോ ഓപ്പറേറ്റീവ് സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. വ്യാഴാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടികള്‍ ക്യാംപസില്‍ കളിക്കാനിറങ്ങിയതായിരുന്നു . എന്നാല്‍ സന്ധ്യ കഴിഞ്ഞിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് പോലീസുകാര്‍ നടത്തിയ തിരച്ചിലില്‍ ആണ് കാടു പിടിച്ചു കിടക്കുന്ന കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 children drowned in Ramavarmapuram AR Camp, Thrissur, News, Local-News, Dead Body, Ernakulam, Police, Children, Drowned, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?