ശബരിമല: സാവകാശ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ മന്ത്രിയും ദേവസ്വം കമ്മിഷണറും 2 തട്ടില്‍; സര്‍വകക്ഷിയോഗം നിര്‍ണായകം

തിരുവനന്തപുരം: (www.kvartha.com 15.11.2018) ശബരിമല വിഷയത്തില്‍ സാവകാശ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ മന്ത്രിയും ദേവസ്വം കമ്മിഷണറും രണ്ടുതട്ടില്‍. അതുകൊണ്ടുതന്നെ വ്യാഴാഴ്ച ചേരുന്ന സര്‍വകക്ഷിയോഗം നിര്‍ണായകമാകും. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നാണ് ദേവസ്വം കമ്മിഷണര്‍ എന്‍. വാസുവിന്റെ പ്രതികരണം.

ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമോപദേശം തേടണമെന്നും വ്യക്തമായി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി അറിയിച്ച സാഹചര്യത്തിലാണ് വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

Sabarimala issue: All party meet crucial, Thiruvananthapuram, News, Politics, Religion, Sabarimala Temple, Trending, Controversy, Kerala

അതേസമയം, സാവകാശ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശബരിമല മണ്ഡലകാലത്തിലേക്ക് നീങ്ങാന്‍ 48 മണിക്കൂര്‍ ശേഷിക്കെ, സര്‍വകക്ഷിയോഗത്തിന്റെ ഫലശ്രുതിയെന്താകുമെന്നറിയാന്‍ രാഷ്ട്രീയവൃത്തങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിധി സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാല്‍ പിറകോട്ട് പോക്ക് നിയമപരമായും രാഷ്ട്രീയമായും സര്‍ക്കാരിന് സാധ്യമാവില്ല. കോടതിയലക്ഷ്യ സാധ്യതയും നിലനില്‍ക്കുകയാണ്.

എന്നാല്‍, യു.ഡി.എഫും ബി.ജെ.പിയും നിലപാട് തിരുത്താതെ നില്‍ക്കുന്നത് പ്രതിസന്ധിയുമാണ്. കോടതി എന്ത് പറഞ്ഞാലും ഒരു യുവതിയെയും കടത്തില്ലെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാതെ സര്‍വകക്ഷിയോഗം എല്ലാ വശങ്ങളും തുറന്ന മനസോടെ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ശബരിമലവിഷയത്തെ സജീവമാക്കി നിറുത്താനാണ് ബി.ജെ.പിയുടെ നീക്കം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala issue: All party meet crucial, Thiruvananthapuram, News, Politics, Religion, Sabarimala Temple, Trending, Controversy, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?