എസ്.വൈ.എസ് നബിദിന സമ്മേളനം: പ്രചാരണ പ്രയാണ യാത്ര 29ന് തുടങ്ങും

കാസര്‍കോട് (www.evisionnews.co): വിശ്വവിമോചകന്‍ മുഹമ്മദ് നബിയുടെ നബിദിനത്തിന്റെ ഭാഗമായി എസ്‌വൈഎസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 2 ന് ഞായറാഴ്ച്ച കാസര്‍കോട് നടക്കുന്ന നബിദിന സമ്മേളനത്തിന്റെയും ഗ്രാന്റ് ബുര്‍ദയുടെയും പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന. പ്രചരണ പ്രയാണ യാത്ര . വ്യാഴം വെള്ളി ശനി ദിസങ്ങളിലായി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും നടത്തും.വ്യാഴം രാവിലെ 9 മണിക്ക് തളങ്കര മാലിക് ദീനാറില്‍ നിന്ന് തുടങ്ങി വിവിധ കേന്ദ്രങ്ങളിലെ സ്വീകരങ്ങള്‍ക്ക് ശേഷം ബദിയടുക്കയില്‍ സമാപിക്കും വെളളിയാഴ്ച രാവിലെ മഞ്ചേശ്വരത്ത് നിന്ന് ആരംബിച്ച് വൈകിട്ട് കുമ്പളയില്‍ സമാപിക്കും ശനിയാഴ്ച തൃക്കരിപ്പൂരില്‍ നിന്ന് ആരംബിച്ച് വിവിധ കേന്ദ്ര ങ്ങളിലെ സ്വീകര ണ ങ്ങള്‍ക്ക് ശേഷം ഉദുമയില്‍ സമാപിക്കും. 

ജില്ലയിലെ ഏറ്റവും വലിയ ആത്മീയ മജ്‌ലിസായി ഗ്രാന്റ് ബുര്‍ദ്ദ മാറും. ഇതിന്റെ ഭാകമായി ഒരുക്കങ്ങള്‍ എല്ലാ മണ്ഡലങ്ങളിലും നടന്നു വരുകയാണ്. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ ശൈഖുന മാണിയൂര്‍ ഉസ്താദാണ് ആത്മീയ സദസ്സിന് നേതൃത്വം നല്‍കും നബിദിന സമ്മേളനത്തിലും ഗ്രാന്റ് ബുര്‍ദാ മജ്‌ലിസിലും സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളെയും .പ്രമുഖ സാദാത്തുക്കളെയും സംബന്ധിപ്പിക്കുവാനും ജില്ലാ എക്‌സ്‌ക്യൂക്യൂട്ടിവ് യോഗം തീരുമാനിച്ചു യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി.കെ. പൂ കോയ തങ്ങള്‍ ചന്തേര അഭ്യക്ഷതവഹിച്ചു.ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലുദ് നിസാമി.ഇ.പി.ഹംസതു സഅദി. കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍. ഷരീഫ് ഹാജി പടന്ന, എം.എ.ഖലീല്‍ മുട്ടക്കോടി പ്രസംഗിച്ചു 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?