രോഗികള്‍ക്ക് സ്വപ്‌ന സാഫല്യം ; മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം 29 ന്

തിരുവനന്തപുരം: (www.kvartha.com 21.11.2018) മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അഭിമാന പദ്ധതികളില്‍ ഒന്നായ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് നവംബര്‍ 29 ന് നാടിനു സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന കര്‍മം നിര്‍വഹിക്കുന്ന പുതിയ കെട്ടിടത്തില്‍ ഉള്‍പ്പെടുന്ന ആറ് വിഭാഗങ്ങളും പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ പശ്ചാത്തലത്തിലാണ് എത്രയും വേഗം രോഗികള്‍ക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കാനായി ഉദ്ഘാടനം നടത്താന്‍ അധികൃതര്‍ തീരുമാനിച്ചത്.

നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങളുടെ ഭാഗമായാണ് നിശ്ചിത സമയത്തിനുള്ളില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് തുറന്നുകൊടുക്കാനായത്. ഓരോ വിഭാഗങ്ങളിലുമുള്ള പ്രതിസന്ധികളും നിയമ തടസങ്ങളുമെല്ലാം അധികൃതര്‍ പ്രത്യേകം പ്രത്യേകമായി മനസിലാക്കി തടസങ്ങള്‍ നീക്കാനുള്ള പരിശ്രമത്തിലായിരുന്നു.

Thiruvananthapuram, News, Health, Health & Fitness, Health Minister, Inauguration, hospital, Medical College, Treatment, Patient, Chief Minister, Pinarayi vijayan, Kerala

അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ രാജീവ് സദാനന്ദന്‍, നഗരസഭാ മേയര്‍ വി കെ പ്രശാന്ത്, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ റംലാബീവി ഉള്‍പ്പെടെയുള്ളവരുടെ നിരന്തരമായ ഇടപെടല്‍ തടസങ്ങളെല്ലാം ഒഴിവാക്കാന്‍ കാരണമായി. കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് സര്‍ജറി, മള്‍ട്ടി ഡിസിപ്ലിനറി ഐ സി യു , പോളി ട്രോമാ വിഭാഗം, റീജിയണല്‍ ജീറിയാട്രിക് സെന്റര്‍, ആധുനിക മോര്‍ച്ചറി എന്നിവയാണ് പുതിയ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന വിഭാഗങ്ങള്‍.

ആധുനിക ചികിത്സാ സൗകര്യങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിക്കുമെന്നത് അവിശ്വസനീയമായിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ട് അത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ അവസാന മിനുക്കുപണിയും പൂര്‍ത്തിയായ സാഹചര്യത്തില്‍ ഉദ്ഘാടനത്തിനു പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ തന്നെ നടന്നു വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Patients have a dream fulfillment; Multi-speciatly block inaugurated on 29th, Thiruvananthapuram, News, Health, Health & Fitness, Health Minister, Inauguration, Hospital, Medical College, Treatment, Patient, Chief Minister, Pinarayi vijayan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?