വിമാനത്തില്‍ വച്ച് പരിചയപ്പെട്ട യുവാവ് ഹോട്ടല്‍മുറിയില്‍ വച്ച് പീഡിപ്പിച്ചു; യുവതിയുടെ പരാതിയില്‍ 29കാരനായ യുവാവിന് ദുബൈയില്‍ തടവ് ശിക്ഷ

ദുബൈ: (www.kvartha.com 19.11.2018) വിമാനത്തില്‍ വച്ച് പരിചയപ്പെട്ട യുവാവ് ഹോട്ടല്‍മുറിയില്‍ വച്ച് പീഡിപ്പിച്ചുവെന്ന അമേരിക്കന്‍ യുവതിയുടെ പരാതിയില്‍ 29കാരനായ മൊറോക്കോന്‍ യുവാവിന് ആറു മാസം തടവ് ശിക്ഷ. പീഡനത്തിനു പകരം വിനോദസഞ്ചാരിയായ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് മൊറോക്കന്‍ യുവാവിന് കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചത്.

യുവാവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് 24 കാരിയായ അമേരിക്കന്‍ യുവതിയുടെ പരാതി. വിനോദ സഞ്ചാരത്തിനു വന്ന യുവതിയെ പീഡിപ്പിച്ചുവെന്ന കുറ്റം പ്രോസിക്യൂട്ടേഴ്‌സ് യുവാവിനെതിരെ ചുമത്തിയിരുന്നു. അന്വേഷണത്തില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് മൂന്നു പേരും മദ്യപിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.

Man jailed for immoral activities with tourist he met on plane, Dubai, News, Molestation, Court, Complaint, Police, Probe, Woman, Gulf, World.

എന്നാല്‍, ഇരയായ സ്ത്രീയ്‌ക്കൊപ്പം പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് കോടതി കണ്ടെത്തിയത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും പ്രസീഡിങ്ങ് ജഡ്ജ് ഫഹദ് അല്‍ ഷംസി ഉത്തരവിട്ടു. വിധിക്കെതിരെ പ്രതിക്ക് അപ്പീല്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി പറഞ്ഞു. മുന്‍പ് നടന്ന വാദത്തിനിടെ താന്‍ പീഡിപ്പിച്ചിട്ടില്ലെന്ന് യുവാവ് കോടതിയില്‍ പറഞ്ഞിരുന്നു. താനാണ് യുവാക്കളെ മുറിയിലേക്ക് ക്ഷണിച്ചതെന്ന് അമേരിക്കന്‍ യുവതി സമ്മതിക്കുകയും ചെയ്തിരുന്നു.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ദുബൈയില്‍ എത്തിയതായിരുന്നു യുവതി. കഴിഞ്ഞ ഡിസംബറില്‍ ദുബൈയിലേക്കുള്ള വിമാനത്തില്‍ വച്ചാണ് യുവതി ഇയാളെ പരിചയപ്പെട്ടത്. താന്‍ മൂന്നു ദിവസം ദുബൈയില്‍ ഉണ്ടാകുമെന്നും യുവതി യുവാവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് താമസിക്കുന്ന ഹോട്ടലിലേക്ക് മദ്യപിക്കാന്‍ ക്ഷണിക്കുകയും ചെയ്തു.

ഇതനുസരിച്ച് മൊറോക്കന്‍ യുവാവ് ഇയാളുടെ ബന്ധുവിനെയും കൂട്ടിയാണ് ഹോട്ടലില്‍ പോയത്. അവിടെ വെച്ച് മൂന്നു പേരും അര്‍ധരാത്രിവരെ മദ്യപിച്ചു. രാവിലെ എഴുന്നേറ്റപ്പോഴാണ് താന്‍ പീഡനത്തിന് ഇരയായി എന്ന് യുവതിക്ക് മനസിലായത്. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനാണ് യുവാവ് ബെഡ്‌റൂമില്‍ വന്നത് എന്നാണ് യുവതി പോലീസില്‍ നല്‍കിയ മൊഴി. തുടര്‍ന്ന് ഇയാള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും പറയുന്നു.

തന്റെ സമ്മതത്തോടെയാണ് മൊറോക്കന്‍ യുവാവ് ബന്ധുവിനൊപ്പം ഹോട്ടല്‍ മുറിയില്‍ എത്തിയതെന്ന് യുവതി സമ്മതിച്ചു. മൂവരും നന്നായി മദ്യപിച്ചു. ഇതിനിടെ യുവാവ് ഫോണ്‍ ചാര്‍ജ് ചെയ്യണമെന്നു പറഞ്ഞു. ഇയാള്‍ക്കൊപ്പം ബെഡ്‌റൂമിലേക്ക് പോയി. എന്നാല്‍, യുവാവ് തന്നെ മര്‍ദിക്കുകയായിരുന്നു. ബോധം നഷ്ടമായ താന്‍ രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് പീഡിപ്പിക്കപ്പെട്ടതായി അറിയുന്നത്.

എന്നാല്‍ രാവിലെ ബെഡ്‌റൂമില്‍ നിന്നും പുറത്തു വരുമ്പോള്‍ രണ്ടു പേരും അവിടെ ഇല്ലായിരുന്നു. ഉടന്‍ തന്നെ സംഭവം ഹോട്ടല്‍ സെക്യൂരിറ്റിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ദുബൈ പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. 5500 ദിര്‍ഹവും വിലപിടിപ്പുള്ള വസ്തുക്കളും പാസ്‌പോര്‍ട്ടും നഷ്ടമായെന്നും യുവതി നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man jailed for immoral activities with tourist he met on plane, Dubai, News, Molestation, Court, Complaint, Police, Probe, Woman, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?