കൊച്ചിയില്‍ ന്യൂനമര്‍ദ്ദം; അഞ്ച് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത; ഗജ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ 28 മരണം
കൊച്ചി: (www.kvartha.com 17/11/2018) തമിഴ്‌നാട്ടില്‍ കനത്ത നാശം വിതച്ച ഗജ ചുഴലിക്കാറ്റ് കേരളത്തിലെത്തിയപ്പോള്‍ ന്യൂന മര്‍ദ്ദമായി രൂപപ്പെട്ടു. എറണാകുളം ജില്ലയിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്. കാറ്റ് മണിക്കൂറില്‍ 60 കിമീ വേഗതയില്‍ വീശിയടിക്കുമെന്നാണ് അറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി 5 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് വീശിയടിച്ച കാറ്റില്‍ കോട്ടയത്ത് കനത്ത നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും മരങ്ങള്‍ മറിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. കോട്ടയം, ഇടുക്കി, ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റില്‍ 28 പേര്‍ മരിച്ചു. നാഗപട്ടണം, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളില്‍ ഗജ കനത്ത നാശം വിതച്ചു. ഗജ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിട്ടുണ്ട്. 471 ദുരിതാശ്വാസ ക്യാമ്പുകളാണ് തമിഴ്‌നാട്ടില്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തമിഴ്‌നാടിന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Gaja, Tamilnadu, Death toll

Powered by Info News For You

Comments
Post a Comment