ഭരണഘടനയില്‍ ക്ലാസ്സെടുക്കാന്‍ ഒരുലക്ഷം അധ്യാപകര്‍, സംസ്ഥാനതല ഉദ്ഘാടനം 26ന്
തിരുവനന്തപുരം : (www.kvartha.com 26.11.2018) സാക്ഷരതാ മിഷനും നിയമസഭയും ചേര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും നടത്തുന്ന ഭരണഘടനാ സാക്ഷരതാ ജനകീയ വിദ്യാഭ്യാസപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച വി.ജെ.ടി ഹാളില്‍ നടന്നു. രാവിലെ 11 മണിക്ക് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി രാവിലെ 10 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നിന്നു തുടങ്ങുന്ന ഭരണഘടനാ സാക്ഷരതാ സന്ദേശറാലിയില്‍ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള പ്ലക്കാര്‍ഡുകളുമായി 500 പേര്‍ അണിനിരക്കും. സാക്ഷരതാ മിഷന്റെ തുല്യതാ പഠിതാക്കള്‍, ജീവനക്കാര്‍, പ്രേരക് മാര്‍, വിദ്യാര്‍ത്ഥികള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി കേരള നിയമസഭാ മ്യൂസിയം പ്രത്യേക പ്രദര്‍ശനം വി.ജെ.ടി ഹാളില്‍ ഒരുക്കുന്നുണ്ട്. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ പ്രമാണങ്ങള്‍ സാധാരണക്കാരെ പഠിപ്പിക്കാനുള്ള ബൃഹത്തായ ദൗത്യമാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുക. 2019 ലെ റിപ്പബ്ലിക് ദിനത്തില്‍ പരിപാടി സമാപിക്കും.
ഭരണഘടനാ നിര്‍മാണത്തിന്റെ നാള്‍വഴികള്‍, മൗലികാവകാശങ്ങള്‍, മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, പൗരജീവിതം, ലിംഗസമത്വം തുടങ്ങിയ ഭരണഘടനാ ഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ജനകീയ വിദ്യാഭ്യാസ പരിപാടിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിനുള്ള രൂപരേഖ തയ്യാറാക്കി. ഭരണഘടനാ സാക്ഷരതാ ക്ലാസിനായി നിയമ വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കുന്ന ലഘുപുസ്തകത്തിന്റെ പ്രകാശനം ഡിസംബര്‍ ആറിന് നടക്കും.
സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പാനലിലുള്ളവര്‍ക്കുള്ള പരിശീലനം ഡിസംബര്‍ നാലിന് തിരുവനന്തപുരത്ത് നടക്കും. ഇവരുടെ നേതൃത്വത്തില്‍ ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കും. ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനതലത്തിലും വാര്‍ഡുതലത്തിലും പരിശീലനം നല്‍കും.
എല്ലാ വാര്‍ഡുകളിലും ഭരണഘടനാ സാക്ഷരതാ ക്ലാസ് സംഘടിപ്പിക്കുന്നതിനോടൊപ്പം ജില്ലാതലത്തില്‍ ഭരണഘടനാ സാക്ഷരതാ സംഗമങ്ങളും സംഘടിപ്പിക്കും. പത്താംതരംഹയര്‍ സെക്കന്‍ഡറി തുല്യതാ പഠിതാക്കള്‍ വഴി അവരുടെ പഠനാനുബന്ധ പ്രവര്‍ത്തനമായി 15 പേര്‍ വീതം പങ്കെടുക്കുന്ന 60,000 ക്ലാസുകള്‍ സംഘടിപ്പിക്കും.
സാക്ഷരതാ മിഷന്റെ 2000 തുടര്‍വിദ്യാകേന്ദ്രങ്ങളില്‍ പ്രേരക്മാരുടെ നേതൃത്വത്തില്‍ നാലാംതരം, ഏഴാംതരം തുല്യതാ പഠിതാക്കള്‍, മുന്‍ പഠിതാക്കള്‍ എന്നിവര്‍ക്കും ക്ലാസുകള്‍ നല്‍കും. ഒരുലക്ഷത്തോളം റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം കുറഞ്ഞത് 50 ലക്ഷം പേര്‍ക്ക് ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ ക്ലാസെടുക്കും.
ജനുവരി 26ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംസ്ഥാനതല ഭരണഘടനാസംരക്ഷണ സംഗമത്തില്‍ വിവിധ ജില്ലകളില്‍ നിന്ന് 15000 പേര്‍ പങ്കെടുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: One lakh teachers to be taught in the constitution, state level inauguration on Monday, Thiruvananthapuram, News, Education, Inauguration, Teachers, Politics, Rally, Students, Kerala.

Powered by Info News For You

Comments
Post a Comment