മുംബൈ ഭീകരാക്രമണത്തെ മുസ്ലിംകളുടെ തലയില്‍ കെട്ടിവെച്ച് മേഘാലയ ഗവര്‍ണര്‍; വിവാദമായതോടെ ട്വീറ്റ് പിന്‍വലിച്ചു, പോസ്റ്റ് 26/11 ന്റെ പത്താം വാര്‍ഷികത്തില്‍

ഷില്ലോംഗ്:(www.kvartha.com 26/11/2018) മുംബൈ ഭീകരാക്രമണത്തെ മുസ്ലിംകളുടെ തലയില്‍ കെട്ടിവെച്ച് മേഘാലയ ഗവര്‍ണര്‍. 26/11 ന്റെ പത്താം വാര്‍ഷിക ദിനമായ നവംബര്‍ 26ന് ചെയ്ത ട്വീറ്റ് വിവാദമായതോടെ പിന്‍വലിച്ചു. മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ് ആണ് ഇന്ത്യയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തെ വര്‍ഗീയവത്കരിച്ച് പോസ്റ്റ് ഇട്ടത്.

പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ഭീകരാക്രമണത്തില്‍ ഏതെങ്കിലും ഒരു മുസ്ലിം കൊല്ലപ്പെട്ടിട്ടുണ്ടോ എന്ന വിവാദ ചോദ്യമായിരുന്നു റോയിയുടെ ട്വീറ്റ്. പാക് ഭരണകൂടം നിയോഗിച്ച കശാപ്പുകാര്‍ മുസ്ലിങ്ങളെ ഒഴിച്ചുള്ള നിരപരാധികളെ കൊന്നൊടുക്കിയതിന്റെ പത്താം വാര്‍ഷികം എന്ന ആമുഖത്തോടെയാണ് തഥാഗത റോയി പോസ്റ്റ് ചെയ്തത്. പാക്കിസ്ഥാനുമായുള്ള നയതന്ത്രബന്ധം പോലും എന്തുകൊണ്ട് കുറച്ചില്ലെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒന്നുകില്‍ നയതന്ത്രബന്ധം ഉപേക്ഷിക്കണം, അല്ലെങ്കില്‍ യുദ്ധം പ്രഖ്യാപിക്കണമെന്നും ഗവര്‍ണറുടെ ഔദ്യോഗിക ട്വീറ്റര്‍ പേജില്‍ ആവശ്യപ്പെട്ടിരുന്നു.

മുംബൈ ഭീകരാക്രമണത്തില്‍ മുസ്‌ലിംകള്‍ മരിച്ചില്ല എന്നത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണെന്നായിരുന്നു ഗവര്‍ണറുടെ വിശദീകരണം. പരാമര്‍ശത്തില്‍ അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. മുമ്പും നിരവധി വിവാദ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ഗവര്‍ണര്‍ തഥാഗത റോയി.


News, National, Governor, Twitter, Meghalaya Governor Tathagata Roy sparks off row with ‘insensitive’ tweets on 26/11 victims, presses delete


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Governor, Twitter, Meghalaya Governor Tathagata Roy sparks off row with ‘insensitive’ tweets on 26/11 victims, presses delete


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?