പോലീസ് മുന്നറിയിപ്പ്; പരിപാടികളുടെയും യോഗങ്ങളുടെയും കൊടിതോരണങ്ങള്‍ 24 മണിക്കൂര്‍ മുമ്പ് മാത്രം സ്ഥാപിക്കണം, പരിപാടി കഴിഞ്ഞാല്‍ ഉടന്‍ അഴിച്ചുമാറ്റണം, ഇല്ലെങ്കില്‍ കര്‍ശന നടപടി

കാസര്‍കോട്: (www.kasargodvartha.com 09.11.2018) നഗരത്തിലും പ്രദേശങ്ങളിലും പരിപാടികളുടെയും യോഗങ്ങളുടെയും കൊടിതോരണങ്ങള്‍ 24 മണിക്കൂര്‍ മുമ്പ് മാത്രം സ്ഥാപിക്കണമെന്നും പരിപാടി കഴിഞ്ഞാല്‍ ഉടന്‍ അഴിച്ചുമാറ്റണമെന്നും കാസര്‍കോട് പോലീസിന്റെ മുന്നറിയിപ്പ്. ഇല്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

പല രാഷ്ട്രീയ- മത-സാംസ്‌കാരിക സംഘടനകളുടെ കൊടിതോരണങ്ങള്‍ പലതും നഗരത്തില്‍ ഇപ്പോഴും അഴിച്ചെടുക്കാതെ കിടക്കുകയാണ്. കെട്ടാനുള്ള ആവേശം കൊടി തോരണങ്ങളും ഫ്‌ളക്‌സുകളും അഴിക്കാന്‍ കാണിക്കുന്നില്ലെന്ന് പോലീസ് കുറ്റപ്പെടുത്തി. കൊടിതോരണങ്ങളും ഫ്‌ളക്‌സുകളും അഴിച്ചെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ പോലീസ് നശിപ്പിക്കുമെന്നും സംഭവത്തില്‍ കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Police Warning for installing flex in Town
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?