ശബരിമല: സ്ത്രീകളുടെ വ്രതകാലം 21 ദിവസമായി ചുരുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: (www.kvartha.com 07.11.2018) സ്ത്രീകളുടെ വ്രതകാലം 21 ദിവസമായി ചുരുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സ്ത്രീകളുടെ വ്രതകാലം 21 ദിവസമായി ചുരുക്കണമെന്നും ഇതു സംബന്ധിച്ചു തന്ത്രിക്കു നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്. എം.കെ. നാരായണന്‍ പോറ്റിയാണ് ഈ ആവശ്യമുന്നയിച്ചുള്ള ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
എന്നാല്‍ ഇത്തരം നിര്‍ദേശം തന്ത്രിക്കു നല്‍കാന്‍ നിയമപരമായി അധികാരമുണ്ടോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഹര്‍ജിക്കാരനോടു സുപ്രീം കോടതിയെ സമീപിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
അതേസമയം ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതുവരെ ശബരിമലയില്‍ യുവതീപ്രവേശം തടയണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ വരുന്ന ഹര്‍ജി പരിഗണിക്കാന്‍ അധികാരം ഇല്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി തള്ളിയത്.
യുവതീപ്രവേശം സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദേശത്തിനു വിരുദ്ധമായി നിലപാടെടുക്കാന്‍ കഴിയില്ല. ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 41-day abstinence for Sabarimala pilgrimage is impossible; Reduced 21 days, HC rejects petition, Women, Sabarimala Temple, Religion, Controversy, High Court of Kerala, News, Trending, Kerala.

Powered by Info News For You

Comments
Post a Comment