ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം പുഴയില്‍ തള്ളാന്‍ ഉപയോഗിച്ച ചാക്കും കൊലപ്പെടുത്താനുപയോഗിച്ച ഷാളും ചന്ദ്രഗിരിപ്പുഴയില്‍ നിന്നും കണ്ടെത്തി; 2012 ഏപ്രില്‍ 7ന് തെക്കിലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്ന് ഉറപ്പിക്കാനൊരുങ്ങി പോലീസ്

കാസര്‍കോട്: (www.kasargodvartha.com 01.11.2018) ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ മുഹമ്മദ് കുഞ്ഞിയുടെ മൃതദേഹം പുഴയില്‍ തള്ളാന്‍ ഉപയോഗിച്ച ചാക്കും കൊലപ്പെടുത്താനുപയോഗിച്ച ഷാളും ചന്ദ്രഗിരിപ്പുഴയില്‍ നിന്നും കണ്ടെത്തി. അതേസമയം 2012 ഏപ്രില്‍ 7ന് തെക്കില്‍ ഉച്ചിലംപാടി പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുഹമ്മദ് കുഞ്ഞിയുടേതാണെന്ന് ഉറപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് പോലീസ്. അന്ന് അജ്ഞാതനാണെന്ന് പറഞ്ഞ് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. പാന്റ്‌സും ബെല്‍ട്ടുമായിരുന്നു അന്ന് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയിരുന്നു.

Mohammed Kunhi murder case; Evidence taken, Murder-case, Accused, Kasaragod, News, Top-Headlines, River, Chandragiri-river.

കോടതി പോലീസ് കസ്റ്റഡിയില്‍വിട്ട പ്രതികളായ ബേവിഞ്ച സ്റ്റാര്‍ നഗര്‍ സ്വദേശിനിയും ഇപ്പോള്‍ ചെട്ടുംകുഴിയിലെ സ്വകാര്യ സ്‌ക്കുളിന് സമീപം താമസക്കാരിയുമായ സക്കീന(35), കാമുകനും സ്വത്ത് ബ്രോക്കറുമായ മുളിയാര്‍ ബോവിക്കാനം ആലിനടുക്കം സ്വദേശിയും ഇപ്പോള്‍ കളനാട് അരമങ്ങാനം ഹദ്ദാദ് നഗറില്‍ താമസക്കാരനുമായ എന്‍.എ ഉമ്മര്‍ (41) എന്നിവരെ വ്യാഴാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയപ്പോഴാണ് കൊലയ്ക്കുപയോഗിച്ച ഷാളും മൃതദേഹത്തിന്റെ തല പൊതിയാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ചാക്കും മുങ്ങല്‍ വിദഗ്ദ്ധര്‍ പുഴയില്‍ നിന്നും കണ്ടെത്തിയത്. കാസര്‍കോട് പോലീസിലെ മുങ്ങല്‍ വിദഗദ്ധനും പരിശീലകനുമായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സെയ്ഫുദ്ദീന്‍, അധ്യാപകനും പയ്യന്നൂരിലെ മുങ്ങല്‍ വിദഗ്ദ്ധനുമായ ചന്ദ്രനുമാണ് ഇവര്‍ വാടകയ്ക്ക് താമസിച്ച വീടിനു സമീപത്തെ പുഴയിലെ ചെളിയില്‍ നിന്നും ഷാളും പ്ലാസ്റ്റിക് ചാക്കും കണ്ടെത്തിയത്.

പ്രതിയായ സക്കീന തന്റെ ഷാളും ചാക്കും തിരിച്ചറിഞ്ഞു. 2012 മാര്‍ച്ച് അഞ്ചിനും 30നും ഇടയിലാണ് കൊലനടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഡി സി ആര്‍ ബി ഡി വൈ എസ് പി കെ ജയ്സണ്‍ എബ്രഹാം, എസ് ഐമാരായ ശിവദാസന്‍, കുമാര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ പ്രസീത എന്നിവരാണ് പ്രതികളെ ബേവിഞ്ചയില്‍ തെളിവെടുപ്പിനെത്തിച്ചത്. നാട്ടുകാരുടെ സാന്നിധ്യത്തിലാണ് മുങ്ങല്‍ വിദഗ്ദ്ധര്‍ പരിശോധന നടത്തിയത്.

നിരവധി ഭൂസ്വത്തിനുടമയായ മുഹമ്മദ് കുഞ്ഞിയുടെ സ്വത്തുകള്‍ തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയും ഇയാളെ തന്റെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കൊലനടത്തിയതെന്ന് സക്കീനയും കൂട്ടുപ്രതി ഉമ്മറും നേരത്തെ തന്നെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ആറര വര്‍ഷം മുമ്പ് മിസ്സിംഗ് കേസായി രജിസ്റ്റര്‍ ചെയ്ത കേസ് ഡി സി ആര്‍ ബി ഡി വൈ എസ് പിയായി ജെയ്‌സണ്‍ എബ്രഹാം ചുമതലയേറ്റതോടെയാണ് വീണ്ടും അന്വേഷിക്കുകയും കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കൊലനടത്തിയതാണെന്ന് കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തെളിവെടുപ്പിന് എത്തിച്ചത്. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.



Also Read: 
തെക്കില്‍ പുഴയില്‍ അഴുകിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mohammed Kunhi murder case; Evidence taken, Murder-case, Accused, Kasaragod, News, Top-Headlines, River, Chandragiri-river.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?