വില്‍പ്പനയ്ക്കു വെച്ച സ്‌ട്രോബറിയില്‍ സൂചി കണ്ടെത്തി; റിപോര്‍ട്ട് ചെയ്തത് 200 ഓളം കേസുകള്‍

വെല്ലിംഗ്ടണ്: (www.kvartha.com 26.11.2018) വില്‍പ്പനയ്ക്കു വെച്ച സ്‌ട്രോബറിയില്‍ സൂചി കണ്ടെത്തി. ന്യൂസിലാന്‍ഡിലാണ് സംഭവം. നേരത്തെ ഓസ്‌ട്രേലിയയിലും സൂചി കണ്ടെത്തിയിരുന്നു. ന്യൂസിലാന്‍ഡിലെ ജെറാള്‍ഡിന്‍ ടൗണിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കു വച്ചിരുന്ന സ്‌ട്രോബറിയിലാണ് സൂചി കണ്ടെത്തിയത്.

രാജ്യത്ത് ഇത് രണ്ടാം തവണയാണ് ഇത്തരം സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു. അതേസമയം ഓസ്‌ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് സ്‌ട്രോബറിയെന്ന് സംശയിക്കുന്നു. ഓസ്‌ട്രേലിയയില്‍ സ്‌ട്രോബറി ഉള്‍പ്പെടെയുള്ള പഴങ്ങളില്‍ സൂചി കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഇരുന്നൂറോളം കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ കഴിഞ്ഞമാസം ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡില്‍ അമ്പതുവയസുകാരിയെ പോലീസ് അറസ്റ്റു ചെയിതിരുന്നു. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ പോലീസിനോട് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


Keywords: World, News, Vegetable, New Zealand, Needle found in strawberry punnet in New Zealand supermarket 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?