കാലിഫോര്‍ണിയ കാട്ടുതീ; അഞ്ചുപേര്‍ മരിച്ചു; 20000 ഏക്കര്‍ ഭൂമി തീ വിഴുങ്ങി

പാരഡൈസ്: (www.kvartha.com 10.11.2018) കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ അഞ്ചുപേര്‍ മരിച്ചു. കഴിഞ്ഞദിവസമാണ് കാലിഫോര്‍ണിയയിലെ വടക്കന്‍ പ്രദേശങ്ങളില്‍ കാട്ടുതീ ആരംഭിച്ചത്. മൂന്നിടങ്ങളില്‍ നിന്നായയാണ് കാട്ടുതീ വ്യാപിച്ചത്. ഇതിനകം 20,000-ലധികം ഏക്കര്‍ സ്ഥലം തീവിഴുങ്ങി. ഒന്നരലക്ഷത്തിലധികം ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു.

തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മലിബു അടക്കമുള്ള തീരപ്രദേശങ്ങള്‍ക്കും കാട്ടുതീ ഭീഷണിയായിരിക്കുകയാണ്. ശക്തമായ കാറ്റുവീശുന്നത് തീയണക്കാനുള്ള ശ്രമങ്ങളെ ബാധിക്കുന്നുണ്ട്. അതേസമയം തീയണക്കാനുള്ള ശ്രമത്തിനിടെ ഏതാനും അഗ്നിശമന സേനാംഗങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, America, Massive Fire, News, California, Wild Fire, California wildfires: Five dead and more than 150,000 evacuated


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?