ട്വന്റി20 മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം
ബ്രിസ്‌ബേന്‍: (www.kvartha.com 21.11.2018) ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി20 മത്സരത്തിനിടെ മഴ ശക്തമായി. എങ്കിലും ഗാബാ സ്‌റ്റേഡിയത്തെ നനച്ചെത്തിയ മഴയ്ക്ക് ഓസ്‌ട്രേലിയയുടെ റണ്‍മഴയെ തടുക്കാനായില്ല. മഴമൂലം 17 ഓവറാക്കി ചുരുക്കിയ ട്വന്റി20 മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 174 റണ്‍സ് വിജയലക്ഷ്യം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 17 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 17 ഓവറില്‍ 174 ആയി പുനര്‍നിര്‍ണയിക്കുകയായിരുന്നു. 24 പന്തില്‍ നാലു പടുകൂറ്റന്‍ സിക്‌സുകളുടെ അകമ്പടിയോടെ 46 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ് വെലാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. നാലാം വിക്കറ്റില്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസിനൊപ്പം മാക്‌സ് വെല്‍ കൂട്ടിച്ചേര്‍ത്ത് 78 റണ്‍സാണ് ഓസീസിന് മികച്ച സ്‌കോര്‍ ഉറപ്പാക്കിയത്.
മാക്‌സ്‌വെലിനു പുറമെ ഓപ്പണര്‍മാരായ ഡാര്‍സി ഷോര്‍ട്ട് (ഏഴ്), ആരോണ്‍ ഫിഞ്ച് (27), ക്രിസ് ലിന്‍ (37) എന്നിവരാണ് ഓസീസ് നിരയില്‍ പുറത്തായത്. ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് രണ്ടും ഖലീല്‍ അഹമ്മദ് ഒന്നും വിക്കറ്റ് വീഴ്ത്തി.
ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് രണ്ടും ജസ്പ്രീത് ബുമ്ര, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഇന്ത്യന്‍ താരം ക്രുനാല്‍ പാണ്ഡ്യ നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങിയപ്പോള്‍, ഖലീല്‍ അഹമ്മദ് മൂന്ന് ഓവറില്‍ 42 റണ്‍സ് വഴങ്ങി. ഫീല്‍ഡിങ്ങിലും അടിതെറ്റിയ ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഓരോ ക്യാച്ചും കൈവിട്ടു.
മഴ പെയ്യാന്‍ തുടങ്ങുമ്പോള്‍ 16.1 ഓവറില്‍ മൂന്നിന് 153 റണ്‍സ് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. എന്നാല്‍, മഴ നീണ്ടതോടെ മത്സരം 17 ഓവറാക്കി ചുരുക്കാന്‍ അംപയര്‍മാര്‍ തീരുമാനിച്ചതോടെ പിന്നീട് ഓസീസിനു നേരിടേണ്ടി വന്നത് അഞ്ചു പന്തുകള്‍ മാത്രം. മഴയ്ക്കു ശേഷമുള്ള ആദ്യ പന്തില്‍ മാക്‌സ് വെല്ലിനെ പുറത്താക്കിയ ബുമ്ര ഓസീസ് ബാറ്റിങ്ങിനെ നിയന്ത്രിച്ചു നിര്‍ത്തി. മഴയ്ക്കു ശേഷമുള്ള അഞ്ചു പന്തുകളില്‍ ബുമ്ര വിട്ടുകൊടുത്തത് അഞ്ചു റണ്‍സ് മാത്രം. സ്‌റ്റോയ്‌നിസ് 19 പന്തില്‍ 33 റണ്‍സോടെയും മക്‌ഡെര്‍മോട്ട് മൂന്നു പന്തില്‍ രണ്ടു റണ്‍സോടെയും പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനായി ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് ഓവറില്‍ 41 റണ്‍സ് എടുത്തിട്ടുണ്ട്. ഓപ്പണര്‍ റോഹിത് ശര്‍മയുടെ വിക്കറ്റാണ് നഷ്ടമായത്. റോഹിത് ശര്‍മ ഏഴ് റണ്‍സ് എടുത്ത് പുറത്തായി. ജാസണ്‍ ബെഹ് റന്‍ഡോര്‍ഫാണ് റോഹിത്തിനെ തിരിച്ചയച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: India vs Australia Live Score 1st T20I: India lose Rohit Sharma after good start, Rohit Sharma, Virat Kohli, Cricket, Sports, World.

Powered by Info News For You

Comments
Post a Comment