വ്യാജ സ്ഥിരനിക്ഷേപം: കരാറുകാര്‍ക്കെതിരെയുള്ള കുരുക്ക് മുറുകുന്നു; മഞ്ചേശ്വരത്ത് 2 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, ജില്ലയില്‍ ആകെ രജിസ്റ്റര്‍ ചെയ്തത് 8 കേസുകള്‍
കാസര്‍കോട്: (www.kasargodvartha.com 24.11.2018) വ്യാജ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ കുരുക്ക് മുറുകുന്നു. മഞ്ചേശ്വരത്ത് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പുത്തിഗെ ഗ്രാമപഞ്ചായത്തിലെ മുണ്ട്യത്തടുക്ക - പുത്തിഗെ ദേവസ്ഥാനം റോഡ് കരാര്‍ ഏറ്റെടുത്ത ചട്ടഞ്ചാല്‍ തെക്കില്‍ ഫെറിയിലെ പിഡബ്ല്യൂഡി കരാറുകാരായ മുഹമ്മദ് സഈദിനെതിരെയും മുഹമ്മദ് ഇസ്ഹാഖിനെതിരെയുമാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.
മഞ്ചേശ്വരം ബ്ലോക്ക് എല്‍എസ്ജിഡി അസിസ്റ്റന്റ് എഞ്ചിനിയര്‍ ജോബിയുടെ പരാതിയിലാണ് മുഹമ്മദ് സഈദിനെതിരെ കേസെടുത്തിരിക്കുന്നത്. 2018-19 വര്‍ഷത്തെ റോഡ് നിര്‍മാണ പ്രവൃത്തിക്ക് ചട്ടഞ്ചാല്‍ സബ് ട്രഷറിയുടെ പേരിലുള്ള വ്യാജ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റും, സിന്‍ഡിക്കേറ്റ് ബാങ്ക് പെരിയ ശാഖയുടെ പേരിലുള്ള വ്യാജ പെര്‍ഫോമന്‍സ് ഗ്യാരണ്ടി സര്‍ട്ടിഫിക്കറ്റും മറ്റും നല്‍കിയാണ് റോഡ് കരാര്‍ പ്രവൃത്തി ഏറ്റെടുത്തത്. 2016-17 വര്‍ഷത്തെ റോഡ് നിര്‍മാണ പ്രവൃത്തിയിലാണ് മുഹമ്മദ് ഇസ്ഹാഖ് വ്യാജ സ്ഥിരനിക്ഷേപവും വ്യാജസര്‍ട്ടിഫിക്കറ്റും നല്‍കിയത്.
ഇതോടെ ജില്ലയില്‍ ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എട്ടായി. കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. കാസര്‍കോട്, ബേക്കല്‍, ഹൊസ്ദുര്‍ഗ്, ബദിയഡുക്ക, മഞ്ചേശ്വരം, കുമ്പള സ്റ്റേഷനുകളിലും ഇതുസംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്. സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തട്ടിപ്പിന് പിന്നിലെ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ ഈ കേസുകള്‍ ദുര്‍ബലപ്പെടുത്താനും ഒതുക്കിത്തീര്‍ക്കാനും കരാറുകാര്‍ക്കുവേണ്ടി ചില രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും ഇടപെട്ടതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിനെ വഞ്ചിച്ച ഇത്തരം ഒരു കേസ് ഗൗരവത്തോടെ അന്വേഷിക്കണമെന്നാണ് കരാര്‍ രംഗത്ത് സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.
Keywords: Kerala, kasaragod, Contractors, Manjeshwaram, news, Top-Headlines, case, Certificates, PWD-office, complaint, Bekal, Badiyadukka, Fake fixed deposit for PWD Contracts; 2 case registered in Manjeshwaram

Powered by Info News For You

Comments
Post a Comment