2 ഗോളിന് വിജയിച്ചാല്‍ സെമി യോഗ്യത; 2-0ന് പിന്നില്‍ നിന്നശേഷം പൊരുതിക്കയറി 5-2ന്റെ ഉജ്ജ്വല വിജയം; ബെല്‍ജിയത്തെ നാണംകെടുത്തി സ്വിറ്റ്‌സര്‍ലാന്‍ഡ് നേഷന്‍സ് കപ്പ് സെമി ഫൈനലില്‍
ബേണ്‍: (www.kvartha.com 19.11.2018) യുവേഫ നേഷന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയവുമായി സ്വിറ്റ്‌സര്‍ലാന്‍ഡ്. ഹോട്ട് ഫേവറിറ്റുകളായ ബെല്‍ജിയത്തെയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് അട്ടിമറിച്ചത്. 2-0ന് പിന്നില്‍ നിന്നശേഷം പൊരുതിക്കയറിയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് 5-2 ന്റെ ഉജ്ജ്വല വിജയം കരസ്ഥമാക്കിയത്. ഇതോടെ സ്വിസ് പട നേഷന്‍സ് ലീഗില്‍ സെമിയില്‍ കടന്നു. സെഫരോവിച്ചിന്റെ ഹാട്രിക്ക് ഗോളിന്റെ ബലത്തിലാണ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സ്വപ്‌നവിജയം.
രണ്ടുഗോള്‍ വ്യത്യാസത്തില്‍ ജയിച്ചാല്‍ സെമി യോഗ്യത എന്ന നിലക്കാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ബെല്‍ജിയത്തിനെതിരെ പോരിനിറങ്ങിയത്. എന്നാല്‍ 2, 17 മിനിറ്റുകളിലായി സ്‌കോര്‍ ചെയ്ത് തോര്‍ഗന്‍ ഹസാര്‍ഡ് ബെല്‍ജിയത്തിന് ആദ്യം തന്നെ മത്സരത്തില്‍ മേല്‍ക്കൈ നേടിക്കൊടുത്തു.
പിന്നീടാണ് സ്വിസര്‍ലാന്‍ഡിന്റെ അവിശ്വസനീയമായ തിരിച്ചു വരവിന് സ്‌റ്റേഡിയം സാക്ഷിയായത്. 26ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റോഡ്രിഗസ് സ്വിസ് പടയുടെ ആദ്യവെടി പൊട്ടിച്ചു. 31ാം മിനിറ്റിലും, 44ാം മിനിറ്റിലുമായി നേടിയ ഇരട്ട ഗോളുകളിലൂടെ സെഫെരോവിച്ച് സ്വിറ്റ്‌സര്‍ലാന്‍ഡിനെ മുന്നിലെത്തിച്ചു. 62ാം മിനിറ്റില്‍ എല്‍വേദി ലീഡ് രണ്ടാക്കി ഉയര്‍ത്തി. 84ാം മിനിറ്റില്‍ ഹാട്രിക്ക് ഗോള്‍ സ്‌കോര്‍ ചെയ്ത് സെഫരോവിച്ച് പട്ടിക പൂര്‍ത്തിയാക്കി.
നേരത്തെ ഇറ്റലിയെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗലും ക്രോയേഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ടും സെമി ഫൈനലില്‍ കടന്നിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Football, Switzerland, News, UEFA Nations League, Belgium, Nations League roundup: Swiss stun Belgium with comeback to reach finals

Powered by Info News For You

Comments
Post a Comment