മദ്യലഹരിയില്‍ 18 വാഹനങ്ങള്‍ക്ക് തീയിട്ടുകൊണ്ട് യുവാവിന്റെ ദീപാവലി ആഘോഷം; കൃത്യത്തിനുശേഷം പ്രതി മുങ്ങി
ന്യൂഡല്‍ഹി: (www.kvartha.com 07.11.2018) മദ്യലഹരിയില്‍ 18 വാഹനങ്ങള്‍ക്ക് തീയിട്ടുകൊണ്ട് യുവാവിന്റെ ദീപാവലി ആഘോഷം. ദക്ഷിണ ഡെല്‍ഹിയിലെ മദന്‍ നഗറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയില്‍ 14ബൈക്കുകളും നാല് കാറുകളുമാണ് ഇയാള്‍ തീയിട്ട് നശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്ന സി.സി.ടി.വി ക്യാമറയില്‍ നിന്ന് പ്രതി വാഹനം കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ബൈക്കിന്റെ ഫ്യുവല്‍ പൈപ്പ് ഊരിയാണ് ഇയാള്‍ വാഹനങ്ങള്‍ക്ക് തീവെക്കുന്നത്. ആറോളം ബൈക്കുകളിലാണ് ഇത്തരത്തില്‍ തീവെച്ചത്.
പെട്രോള്‍ പുറത്തേക്ക് പടര്‍ന്നതിനാലാകാം തീ മറ്റു വാഹനങ്ങളിലേക്ക് പടര്‍ന്നത്. തീ വെച്ച ശേഷം പ്രതി ഓടി രക്ഷപെടുകയായിരുന്നു. ഇതില്‍ എട്ട് മോട്ടോര്‍ ബൈക്കുകളും രണ്ടു കാറുകളും പൂര്‍ണമായും കത്തിനശിച്ചു. ആറു മോട്ടോര്‍ സൈക്കിളുകളും രണ്ട് കാറുകളും ഭാഗികമായി മാത്രമാണ് കത്തിയത്.
സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
Keywords: Diwali Shocker! Delhi Man Sets 18 Vehicles on Fire After Being Drunk; Watch Video, New Delhi, News, Social Network, Video, Burnt, Vehicles, Crime, Criminal Case, Festival, National, Police, Probe, CCTV.

@DelhiPolice on the lookout for this man who set more than a dozen vehicles on fire a night before Diwali in south Delhi. @TOIDelhi pic.twitter.com/2sQ4bfzEiQ— Sidharth Bhardwaj (@SidharthTOI) November 7, 2018
Powered by Info News For You

Comments
Post a Comment