മേഴ്‌സി കുട്ടിയമ്മ, സി രവീന്ദ്രനാഥ്, രാജിവെക്കാന്‍ പോകുന്ന മാത്യൂ ടി തോമസ് ഒഴികെ മുഖ്യമന്ത്രിയടക്കം 17 മന്ത്രിമാരും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കാസര്‍കോട്ട്; പ്രതിഷേധം കണക്കിലെടുത്ത് കണ്ണില്‍ എണ്ണയൊഴിച്ച് സുരക്ഷയൊരുക്കി പോലീസും
കാസര്‍കോട്: (www.kasargodvartha.com 25.11.2018) മേഴ്‌സി കുട്ടിയമ്മ, സി രവീന്ദ്രനാഥ്, രാജിവെക്കാന്‍ പോകുന്ന മാത്യൂ ടി തോമസ് എന്നിവരൊഴികെ മുഖ്യമന്ത്രിയടക്കം 17 മന്ത്രിമാരും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഞായറാഴ്ച കാസര്‍കോട്ട്. ഇവരുടെയെല്ലാം പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥ പടയും ഞായറാഴ്ച കാസര്‍കോട്ടുണ്ട്.
ശബരിമല വിഷയവുമായി ബന്ധപ്പെട്ടും ബന്ധു നിയമനവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നേരെ പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണക്കിലെടുത്ത് കണ്ണില്‍ എണ്ണയൊഴിച്ച സുരക്ഷയൊരുക്കി പോലീസും രംഗത്തുണ്ട്. മുഖ്യമന്ത്രിക്കടക്കം പല മന്ത്രിമാര്‍ക്കും ഒദ്യോഗീക പരിപാടികള്‍ ഉണ്ട്. ജില്ലയുടെ ഏക മന്ത്രിയും പിണറായി മന്ത്രിസഭയിലെ രണ്ടാമനുമായ ഇ ചന്ദ്രശേഖരന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാസര്‍കോട്ടെത്തുന്നത്. ഇതു കൂടാതെ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കുണ്ടംകുഴിയിലെ സന്ദീപിന്റെ വിവാഹവും ഞായറാഴ്ച നടക്കുന്നുണ്ട്.
ഈ വിവാഹത്തിലും ഏതാനും മന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ തോമസ് ഐസക്ക്, ഇ.പി ജയരാജന്‍, എ.കെ ബാലന്‍, ജി സുധാകരന്‍, എ.സി മൊയ്തീന്‍, കെ.കെ ശൈലജ, വി.എസ് സുനില്‍കുമാര്‍, പി തിലോത്തമന്‍, കെ രാജു, എ.കെ. ശശീന്ദ്രന്‍, ടി.പി രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി ജലീല്‍, എം.എം മണി, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ പി ശശി എന്നിവരാണ് കാസര്‍കോട്ടുള്ളത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കാസര്‍കോട്ടെത്തും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐയുടെ പ്രമുഖ നേതാക്കളും കാസര്‍കോട്ടെത്തും.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ഗൂഡാലോചനയില്‍ പ്രതിഷേധിച്ച് ഞായറാഴ്ച മുഖ്യമന്ത്രിയുടെ പരിപാടി ബിജെപി ബഹിഷ്‌കരിക്കുമെന്നും ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രി സമുച്ചയ ശിലാസ്ഥാപന ചടങ്ങിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബിജെപി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. കാസര്‍കോട് എസ്.പിയുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Minister, Police, Pinarayi-Vijayan, Top-Headlines, 17 ministers including CM in Kasaragod
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment