നമ്മള്‍ ബാബരിമസ്ജിദ് തകര്‍ത്തത് 17 മിനിട്ടില്‍, രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ ബിജെപി എത്ര സമയമെടുക്കും: ശിവസേന
അയോധ്യ: (www.kvartha.com 24/11/2018) അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാത്തതില്‍ ബിജെപിയെ കുറ്റപ്പെടുത്തി ശിവസേന. ബാബരി മസ്ജിദ് 17 മിനിട്ടില്‍ തകര്‍ത്തിട്ടും ബിജെപി ഇതുവരെ ക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ ഓര്‍ഡിനന്‍സ് പാസാക്കിയില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. അയോധ്യയില്‍ സംസാരിക്കുകയായിരുന്നു റാവത്ത്. ഞായറാഴ്ച ശിവസേന നേതാവ് ഉദ്ദവ് താക്കറെ അയോധ്യയിലെത്തും.
ബാബരി പള്ളി 17 മിനിട്ടില്‍ തകര്‍ക്കപ്പെട്ടു. അര മണിക്കൂര്‍ പോലും പള്ളി തകര്‍ക്കാനെടുത്തില്ല. എന്താണോ ചെയ്യേണ്ടിയിരുന്നത് അത് രാമഭക്തര്‍ ചെയ്തു കഴിഞ്ഞു. വര്‍ഷമിത്ര കഴിഞ്ഞിട്ടും അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല- റാവത്ത് പറഞ്ഞു. 1992 ഡിസംബര്‍ 6നാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്.
ഓര്‍ഡിനന്‍സ് കൊണ്ടുവരാനും പേപ്പറുകള്‍ ശരിയാക്കാനും എത്ര സമയമെടുക്കും. രാഷ്ട്രപതി ഭവന്‍ മുതല്‍ ഉത്തര്‍ പ്രദേശ് നിയമസഭ വരെ ബിജെപി നിയന്ത്രണത്തിലാണ്. - റാവത്ത് പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി ക്ഷേത്ര നിര്‍മ്മാണം തുടങ്ങുന്നതിനുള്ള ദിവസം പ്രഖ്യാപിക്കണമെന്നും റാവത്ത് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "How long does it take to prepare papers... to bring ordinance... from the Rashtrapati Bhawan to Uttar Pradesh assembly, they are all BJP governments," the Shiv Sena leader said.
Keywords: National, Babri Masjid, Shiv Sena

Powered by Info News For You

Comments
Post a Comment