ടാങ്കര്‍ ലോറിയിടിച്ച് കെഎസ്ടിപി റോഡിലെ സോളാര്‍ ലൈറ്റും പാനലും തകര്‍ത്ത സംഭവത്തില്‍ 1,70,000 രൂപയുടെ നഷ്ടം; ഡ്രൈവര്‍ 1000 രൂപ പിഴയടക്കാന്‍ കോടതി ഉത്തരവ്

കാഞ്ഞങ്ങാട്:(www.kasargodvartha.com 24/11/2018) ടാങ്കര്‍ ലോറിയിടിച്ച് കെഎസ്ടിപി റോഡിലെ സോളാര്‍ ലൈറ്റും പാനലും തകര്‍ത്ത് 1,70,000 രൂപയുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ ഡ്രൈവര്‍ 1000 രൂപ പിഴയടക്കാന്‍ കോടതി ഉത്തരവ്. തമിഴ്‌നാട് തിരുനല്‍വേലിയിലെ പള്ളിയില്‍കോവില്‍ സ്ട്രീറ്റിലെ സുധാകര്‍ കൃഷ്ണനെ(35)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി ഒന്ന് 1000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. കെഎസ്ടിപി ഉദ്യോഗസ്ഥന്‍ വെള്ളിക്കോത്തെ പി പി വേണുനായരുടെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് ആണ് കേസെടുത്തത്.

News, Kanhangad, Kasaragod, Kerala, Court, Driver, Police, Solar light collapsed in tanker lorry accident, 1000 Rs fined for driver


2018 ജുലൈ ഒന്നിന് പുലര്‍ച്ചെ നാല് മണിക്ക് നീലേശ്വരത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് പുതിയകോട്ട സൗത്ത് ഇന്ത്യന്‍ ബാങ്കിന് സമീപമുള്ള സോളാര്‍ തൂണില്‍ ഇടിച്ച് പാനലും ലൈറ്റും തകരുകയായിരുന്നു. സംഭവത്തില്‍ വേണു ഗോപാലന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ഒരുലക്ഷത്തി എഴുപതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Court, Driver, Police, Solar light collapsed in tanker lorry accident, 1000 Rs fined for driver 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?