വാടകയ്‌ക്കെടുത്ത കാര്‍ മോഷ്ടിച്ചു കടത്തിയ കേസില്‍ പ്രതി 17 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

മംഗളൂരു: (www.kasargodvartha.com 08.11.2018) വാടകയ്‌ക്കെടുത്ത കാര്‍ മോഷ്ടിച്ചു കടത്തിയ കേസില്‍ പ്രതി 17 വര്‍ഷത്തിനു ശേഷം അറസ്റ്റിലായി. കുശാല്‍ഗനര്‍ കുഡിഗെ സ്വദേശിയും സുള്ള്യയില്‍ താമസക്കാരനുമായ ബി എം ഹനീഫയെ (49)യാണ് പുത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. 2001 മാര്‍ച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മംഗളൂരു ഹമ്പന്‍കട്ടയിലെ ജയന്ത എന്നയാളുടെ കാര്‍ വാടകയ്‌ക്കെടുത്ത് ഹനീഫും സുഹൃത്ത് സുധീര്‍ പ്രഭുവും സകലേശ്പുരയില്‍ പോയിരുന്നു. 13 ന് തിരിച്ചെത്തി ഹോട്ടല്‍ പരിസരത്ത് കാര്‍ പാര്‍ക്കു ചെയ്യുകയും ഇവിടെനിന്ന് ജയന്ത പുറത്തുപോയപ്പോള്‍ ഹനീഫും സുധീറും കാര്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നുവെന്നുമാണ് കേസ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, case, arrest, Top-Headlines, Police, Crime, Robbery, National, Car Robbery case accused arrested after 17 years
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?