വിവാഹത്തിന് മുമ്പ് ബന്ധം പാടില്ലെന്ന 16 കാരിയുടെ വാക്ക് നിരസിച്ച് ബലം പ്രയോഗിച്ച് പീഡനം; യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 28.11.2018) 16 കാരിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൊയ്നാച്ചി ചെറുകരയിലെ ഇബ്രാഹിം ഖലീലിനെ (26)യാണ് വിദ്യാനഗര്‍ സിഐ എ അനില്‍കുമാറും സംഘവും അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയ ശേഷം പലയിടങ്ങളിലായി കൊണ്ടുപോയി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.

വിവാഹത്തിന് മുമ്പ് മറ്റു ബന്ധങ്ങള്‍ പാടില്ലെന്ന് പെണ്‍കുട്ടി ഖലീലിനോട് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ ഇത് വകവെക്കാതെ ബലം പ്രയോഗിച്ച് പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിവരം വീട്ടുകാരോട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി. പോക്സോ കുറ്റം ചുമത്തി കേസെടുത്ത ഖലീലിനെ ചൊവ്വാഴ്ച വൈകിട്ടാണ് അറസ്റ്റു ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Molestation, Top-Headlines, arrest, Police, Youth arrested for molesting 16 year old
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?