പെരിയയില്‍ സ്‌കൂള്‍ ബസില്‍ ടിപ്പറിടിച്ച് വിദ്യാര്‍ത്ഥികളടക്കം 15 പേര്‍ക്ക് പരിക്ക്


കാസര്‍കോട് (www.evisionnews.co): സ്‌കൂള്‍ ബസില്‍ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം 15 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ പെരിയ ദേശീയ പാതയിലാണ് അപകടം. സ്‌കൂള്‍ ബസിന് പിറകില്‍ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. മിന്‍ഹാജ് സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ആയിഷത്ത് നൂര്‍ഹാന്‍, റഹീം, സുഫൈര്‍, യൂനുസ്, അബ്ദുല്ല, മിന്‍ഹാജ്, അനസ്, ആഇശ, നിഹ, അനസ്, ഖാലിദ്, സ്‌കൂള്‍ ആയ അനിത, അധ്യാപിക ഇരിയണ്ണി സ്വദേശി ബിനിയത്ത്, ടിപ്പര്‍ ലോറി ഡ്രൈവര്‍ രാഹുല്‍, സ്‌കൂള്‍ ജീവനക്കാരി ബിന്ദു എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?