നവംബര്‍ 15 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

തിരുവനന്തപുരം: (www.kvartha.com 02.11.2018) കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 15 വരെ പുതുതായി പേര് ചേര്‍ക്കുന്നതിന് അവസരം. തെരഞ്ഞടുപ്പ് കമ്മീഷന്റെ നാഷണല്‍ പോര്‍ട്ടലായ www.nvsp.in എന്ന വെബ്സൈറ്റിലാണ് പേരുചേര്‍ക്കുന്നതിനായി അപേക്ഷിക്കേണ്ടത്. 2019 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന എല്ലാവര്‍ക്കും പുതുതായി പട്ടികയില്‍ പേര് ചേര്‍ക്കാം.

പുതിയ താമസസ്ഥലത്ത് പേര് ചേര്‍ക്കാനും നിലവിലുള്ള വോട്ടര്‍മാരുടെ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്താനും നവംബര്‍ 15 വരെ അവസരം ലഭിക്കും. ഡിസംബര്‍ പത്തിനകം തിരുത്തലുകള്‍ വരുത്തി ജനുവരി നാലിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Voters, Election Commission, Chance for enrolling name in Voters list


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?