ജനകീയ ബസ് 15-ാം വര്‍ഷത്തിലേക്ക്; ആഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 1 മുതല്‍ 31 വരെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര, ജനുവരി മുതല്‍ സീസണ്‍ ടിക്കറ്റ് സമ്പ്രദായവും
നീലേശ്വരം: (www.kasargodvartha.com 27.11.2018) കാലിച്ചാനടുക്കം ജനകീയ ബസ് സര്‍വീസ് പതിനഞ്ചാം വര്‍ഷത്തിലേക്ക്. വാര്‍ഷികാഘോഷഭാഗമായി ഡിസംബര്‍ ഒന്നു മുതല്‍ 31 വരെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്ര അനുവദിക്കുമെന്ന് കാലിച്ചാനടുക്കം ജനകീയ വികസന സമിതി പ്രസിഡണ്ട് ടോം വടക്കുംമൂല, സെക്രട്ടറി എ.എം. മാധവന്‍, അംഗങ്ങളായ കെ. ജയകുമാര്‍, ജോണ്‍ കുടിയിരിക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
2019 ജനുവരി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കു സീസണ്‍ ടിക്കറ്റ് സമ്പ്രദായവും ഏര്‍പ്പെടുത്തും. ഇതിനു മുന്നോടിയായി പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ യോഗം വിളിക്കും. 2003 ഒക്ടോബര്‍ രണ്ടിനാണ് ജനകീയ വികസന സമിതി രൂപീകരിച്ചത്. 2004 ല്‍ ബസ് സര്‍വീസ് തുടങ്ങി. സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്യുന്ന പണിമുടക്കുകള്‍ ജനകീയ ബസിനെ ബാധിക്കാറില്ല. ജനങ്ങളുടെ യാത്രാക്ലേശം ഒഴിവാക്കാന്‍ പണിമുടക്കു ദിവസങ്ങളിലും സര്‍വീസ് നടത്താറുണ്ട്.
160 ഓളം അംഗങ്ങളാണ് സമിതിയില്‍ ഉള്ളത്. നീലേശ്വരം- കാലിച്ചാനടുക്കം റൂട്ടില്‍- മൂന്ന്, കാലിച്ചാനടുക്കത്തു നിന്നു കാഞ്ഞങ്ങാട്ടേക്ക്- രണ്ട്, തായന്നൂരേക്ക്- ഒന്ന് എന്നിങ്ങനെ ആറ് ട്രിപ്പുകളാണ് ജനകീയ ബസിനുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, 15th year of Janakeeya bus; Free Travel for students
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment